ചെക്ക് നഗരമായ പർദുബിസിൽ ഉക്രെയ്നിലേക്കുള്ള ട്രെയിൻ അപകടത്തിൽപ്പെട്ടു. അപകടത്തിൽ 4 പേർ മരിച്ചു, ഒരു ഡസനിലേറെപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച (ജൂൺ 5) തലസ്ഥാനമായ പ്രാഗിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി ചെക്ക് റിപ്പബ്ലിക്കിലെ പാർദുബിസ് നഗരത്തിൽ ചരക്ക് തീവണ്ടിയുമായി എക്സ്പ്രസ് ട്രെയിൻ കൂട്ടിയിടിച്ചാണ്അപകടം.
ട്രെയിനിൽ 300-ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അവരിൽ പലരും വിദേശികളാണ്. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം, സ്വകാര്യ റെജിയോജെറ്റ് കമ്പനി നടത്തുന്ന എക്സ്പ്രസ് ട്രെയിൻ സ്ലൊവാക്യയുടെ അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ ഉക്രേനിയൻ പട്ടണമായ ചോപ്പിലേക്ക് പോവുകയായിരുന്നു.
ചരക്ക് തീവണ്ടിയിൽ കാൽസ്യം കാർബൈഡ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് പേർക്ക് ഗുരുത പരിക്കുകളാണ് ഉള്ളത്. ഒമ്പത് ആംബുലൻസ് വാനുകളും രണ്ട് ഹെലികോപ്റ്ററുകളും പ്രൊഫഷണലുകളും സന്നദ്ധപ്രവർത്തകരുമായ 60 ലധികം അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു.