ചീത്ത വിളിച്ചത് ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയം കടുത്തുരുത്തിയിൽ നാലുപേർ അറസ്റ്റിൽ

ചീത്ത വിളിച്ചത് ചോദ്യംചെയ്തത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് സ്കൂട്ടര്‍ യാത്രികനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഭഗവതിമഠം അമ്പലത്തിന് സമീപം മേലുക്കുന്നേൽ വീട്ടിൽ അഭിജിത്ത് രാജു (22), കല്ലറ മുണ്ടാർ നൂറ്റിപത്തുചിറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അജിത്ത് പി.കെ (25), ഇടുക്കി ഉടുമ്പൻ ചോല, ചോറ്റുപാറ ബ്ലോക്ക് നമ്പർ 735 ൽ, അമലാച്ചൻ എന്ന് വിളിക്കുന്ന അമൽ ഓമനക്കുട്ടൻ (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സിംഗ് കെ, റോജിമോൻ, എ.എസ്.ഐ ബാബു, സി.പി.ഓ മാരായ മനോജ്, മനേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞദിവസം രാത്രി 10.00 മണിയോടുകൂടി യുവാക്കൾ സംഘം ചേർന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന മുട്ടുചിറ പുതുശ്ശേരിക്കര സ്വദേശിയായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എൻഎസ്എസ് ഹൈസ്കൂളിന് സമീപം വെച്ച് റോഡില്‍ കാർ യാത്രക്കാരനോട് സംസാരിച്ചുകൊണ്ടിരുന്ന യുവാവിനരികിലെത്തിയ സംഘം യുവാവിനെ ചീത്ത വിളിക്കുകയും, യുവാവ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു.

തുടർന്ന് ഇവിടെ നിന്നും സ്കൂട്ടറില്‍ യാത്ര ചെയ്ത യുവാവിനെ ഇവർ പിന്തുടർന്നെത്തി തടഞ്ഞുനിർത്തി ആക്രമിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനുശേഷം സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞ ഇവരെ പരാതിയെത്തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റെര്‍ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read also: മന്ത്രിസ്ഥാനം വരെ വേണ്ടെന്നു വയ്ക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്ന ആ 4 സിനിമകൾ ഏത്??

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

Related Articles

Popular Categories

spot_imgspot_img