വാട്സാപ്പ് ഗ്രൂപ്പിൽ കയറി: തട്ടിയെടുത്തത് 4.95 ലക്ഷം: വടക്കഞ്ചേരിയിൽ അറസ്റ്റിലായ അനുപമ ചില്ലറക്കാരിയല്ല..!

വടക്കഞ്ചേരിയിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 495000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) പിടിയിലായത്.

വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാൻ്റെ പരാതിയിൽ വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച വടക്കഞ്ചേരിയിൽ വെച്ച് അനുപമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി മുഹമ്മദിൽ നിന്ന് പണം വാങ്ങിയതായാണ് കേസ്. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്.

ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നൽകാമെന്ന് പറഞ്ഞ് മുഹമ്മദിൽ നിന്നും പണം വാങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മറ്റു ജില്ലകളിലും അനുപമയ്ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

Related Articles

Popular Categories

spot_imgspot_img