web analytics

നാൽപ്പതിനായിരം ജനസംഖ്യയുള്ള ഇടുക്കിയിലെ പട്ടണത്തിൽ 34 വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികൾ; പോലീസ് റെയ്ഡിൽ ലൈസൻസ് കണ്ടെത്തിയത് രണ്ടെണ്ണത്തിന് മാത്രം…!

വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളും വിസാ തട്ടിപ്പുകളും വ്യാപകമാകുമ്പോൾ ഇടുക്കി കട്ടപ്പന നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.34 foreign recruitment agencies in Idukki town

നാൽപ്പതിനായിരം മാത്രം ജനസംഖ്യയുള്ള കട്ടപ്പന നഗരസഭാ പരിധിയിൽ 34 വിദേശ വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് പ്രവർത്തിക്കുന്നത്.

ഇവയിൽ വിദ്യാർഥികളെ വിദേശത്തേയ്ക്ക് കയറ്റി അയക്കാൻ വേണ്ട രേഖകളുള്ളത് രണ്ടെണ്ണത്തിന് മാത്രം. ബാക്കി ഏജൻസികൾ എല്ലാം മറ്റേതെങ്കിലും സ്ഥലത്തെ സ്ഥാപനങ്ങളുടെ ലൈസൻസ് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.

ഒട്ടേറെ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റ് ലൈസൻസ് എന്ന കടമ്പ മറികടക്കാൻ സ്റ്റഡി എബ്രോഡ് എന്ന പേരിലാണ് പ്രവർത്തിക്കുന്നത്.

ഇവയിൽ പലതിനും സ്ഥാപനം പ്രവർത്തിക്കാനായി വേണ്ട മുൻസിപ്പാലിറ്റിയുടെ അനുമതിയും ലഭിച്ചിട്ടില്ല. അടുത്ത കാലത്തായി കട്ടപ്പന കേന്ദ്രീകരിച്ച് ഒട്ടേറെ വീസാ തട്ടിപ്പ് നടന്നതിനെ തുടർന്നാണ് എ.എസ്.പി. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.

സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ലെങ്കിലും പോലീസ് കേസെടുത്തതായി വിവരമില്ല.

ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വീസാ തട്ടിപ്പുകൾ നടന്നാലും ജീവനക്കാരെ ഉപയോഗിച്ചാണ് പണം വാങ്ങുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നത് എന്നതിനാൽ ഉടമകൾക്കെതിരെ പലപ്പോഴും കേസെടുക്കാൻ കഴിയില്ല.

വീസാ തട്ടിപ്പുകൾക്കെതിരെ കേസെടുത്താൽ പലപ്പോഴംു സ്ഥാപനത്തിലെ ജീവനക്കാരാണ് കുടുങ്ങുക.

spot_imgspot_img
spot_imgspot_img

Latest news

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

Other news

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ വിട്ടുമാറാത്ത തലവേദന മാറുമെന്ന...

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

Related Articles

Popular Categories

spot_imgspot_img