ആറ്റിങ്ങൽ: ഇൻഫോസിസിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എസ്.ഷാജികുമാർ (48) അമേരിക്കയിലെ കൊളോറാഡോയിലെ വസതിയിൽ നിര്യാതനായി.
ആറ്റിങ്ങൽ പൊയ്കമുക്കിൽ കോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ സദാശിവന്റെയും സുഭദ്രയുടെയും മകനാണ്.
ഭാര്യ: ദിവ്യ ഷാജി. മക്കൾ: ധ്രുവ് ഷാജി, ദിയാ ഷാജി. സഹോദരങ്ങൾ: പ്രസന്നൻ, സുരേഷ്കുമാർ, അനിൽകുമാർ, സുനിൽകുമാർ.
സംസ്കാരം: ഇന്ന് വൈകിട്ട് 3ന് കിളിമാനൂർ അടയമൺ വിദ്യാവിഹാറിൽ.