web analytics

ബ്രിട്ടനെ ഞെട്ടിച്ച് ചാര പോലീസിൻ്റെ രഹസ്യ ബന്ധം; വഞ്ചിക്കപ്പെട്ടത് അമ്പതോളം യുവതികൾ; സത്യം അറിഞ്ഞപ്പോൾ മനസു തകർന്നെന്ന് ഇരകൾ

ലണ്ടൻ: യുകെയ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള ലൈം​ഗിക ആരോപണങ്ങൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബ്രിട്ടനലെ നിരവധി സ്ത്രീകളെ രഹസ്യ പൊലീസ് ഉദ്യോഗസ്ഥർ വഞ്ചിച്ചുവെന്ന് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഏകദേശം അഞ്ചിലൊന്ന് പൊലീസ് ചാരന്മാരും നിരീക്ഷണത്തിനായി അയച്ച സ്ത്രീകളുമായി അടുത്ത ബന്ധത്തിൽ ഏർപ്പെട്ടിടുകയും ചിലർക്ക് കുഞ്ഞുങ്ങളുണ്ടാകുകയും വരെ ചെയ്തെതെന്നാണ് റിപ്പോർട്ട്.

രഹസ്യ പോലീസ് ഉദ്യോഗസ്ഥരുമായി നിരവധി സ്ത്രീകൾ ദീർഘകാല അടുപ്പം സ്ഥാപിച്ചുവെന്നും ഈ പുരുഷന്മാർ തങ്ങളെയും അവരുടെ സാമൂഹിക ബന്ധങ്ങളെയും രഹസ്യമായി ചാരപ്പണി ചെയ്യുന്നുണ്ടെന്ന് അവർക്കറിയില്ലായിരുന്നുവെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. ആറ് വർഷം വരെ ചില ബന്ധങ്ങൾ നീണ്ടുനിന്നു.

പൊലീസുകാരാണെന്നറിയാതെയാണ് സ്ത്രീകൾ അവരുടെ സ്വകാര്യ ജീവിതം ഉദ്യോഗസ്ഥരുമായി പങ്കിട്ടത്. വഞ്ചനയ്ക്ക് ഇരയായ 50-ലധികം സ്ത്രീകളെ തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തിയത് സ്ത്രീകളെ കടുത്ത മാനസികാഘാതത്തിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ദി ഗാർഡിയനുമായി സഹകരിച്ച് നിർമ്മിച്ച ഒരു പുതിയ ഐടിവി പരമ്പര ‘സ്പൈ പൊലീസ്’ വലിയ അഴിമതി പുറത്തുകൊണ്ടുവന്നതായി യു.കെയിലെ സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ജീവിതത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായ മുൻ പങ്കാളികളെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ച അഞ്ച് സ്ത്രീകളുടെ കഥകളുടെ പിന്നാമ്പുറം തേടിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.

ആർക്കൈവുകൾ പരിശോധിച്ചും വിദേശ യാത്രകളിലൂടെയും ഈ സ്ത്രീകൾക്ക് രഹസ്യപൊലീസിന്റെ മുഖംമൂടികൾ തുറന്നുകാട്ടാനും അവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തെന്നു കോടതി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിന്റെ മുൻ...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല ന്യൂഡൽഹി: ഡിസംബർ...

Related Articles

Popular Categories

spot_imgspot_img