web analytics

വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് വീഡിയോ സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു: ജോലി സമ്മർദം താങ്ങാനാവാതെ 24 കാരനായ ഒലയിലെ ഐടി ജീവനക്കാരൻ ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം.

മഹാരാഷ്‌ട്ര സ്വദേശിയായ നിഖിൽ സോംവംശിയാണ് എച്ച്എസ്ആർ ലെ ഔട്ടിലെ താമസസ്ഥലത്തിന് സമീപമുള്ള അഗര തടാകത്തിലേക്ക് ചാടി ജീവനൊടുക്കിയത്.

ഒല കമ്പനിയിലെ എഐ വിങ്ങിൽ ക്രുട്രിമിലെ മെഷീൻ ലേണിങ് എഞ്ചിനീയറായിരുന്നു നിഖിൽ സോംവംശി.

താൻ മരിച്ചത് അപകടത്തിലാണെന്ന് വീട്ടുകാരോട് പറയാണെമന്ന സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശമയച്ച ശേഷമായിരുന്നു നിഖിൽ സോംവംശി ആത്മഹത്യ ചെയ്തത്. സന്ദേശം ലഭിച്ച സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിഖിലിനായി അന്വേഷണം നടക്കവെയാണ് ഇന്നലെ രാവിലെ തടാകത്തിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അടുത്തിടെ രണ്ട് സഹപ്രവർത്തകർ രാജിവച്ചതോടെ നിഖിലിന് കടുത്ത ജോലി ഭാരം നേരിടേണ്ടി വന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

നിഖിലിന്റെ യുഎസിലെ മാനേജർക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഉയർന്നമർക്കോടെ കഴിഞ്ഞ വർഷമാണ് നിഖിൽ ബിരുദാനന്തര ബിരുദം നേടിയത്. അതേസമയം ജീവനക്കാരന്റെ മരണത്തെക്കുറിച്ച് അറിയില്ലെന്നാണ് ഒലയുടെ മറുപടി

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

Related Articles

Popular Categories

spot_imgspot_img