അഴകിൽ കേമൻ, കരുത്തിൽ കെങ്കേമൻ; 2024 ഹോണ്ട സിബിആർ500ആർ നിരത്തിൽ

ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ ഹോണ്ടയുടെ മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ബൈക്കായ ഹോണ്ട സിബിആർ500ആർ ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. 2024 ഹോണ്ട സിബിആർ500ആർ മോട്ടോർർസൈക്കിൾ സ്റ്റൈലിങ്ങിലും ഫീച്ചറുകളിലും പുതുമകളോടെയാണ് നിരത്തിലിറങ്ങുന്നത്. ആധുനിക സുരക്ഷാ ഫീച്ചറുകളും ഹോണ്ട റോഡ്സിങ്ക് സിസ്റ്റം പോലെയുള്ള അത്യാധുനിക ഫീച്ചറുകളും ബൈക്കിന്റെ പ്രത്യേകതകളാണ്. ദൈനംദിന ആവശ്യങ്ങൾക്കും ആസ്വാദ്യകരമായ റൈഡിങ് അനുഭവത്തിനുമുള്ള ബൈക്കായിട്ടാണ് 2024 ഹോണ്ട സിബിആർ500ആറിന്റെ വരവ്. താങ്ങാനാവുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ ബൈക്ക് എന്ന നിലയിൽ ലോങ് റൈഡുകൾക്കും ദൈനംദിന ഉപയോഗത്തിനും 2024 ഹോണ്ട സിബിആർ500ആർ അനുയോജ്യമാണ്.

സവിശേഷതകൾ

*2024 ഹോണ്ട സിബിആർ500ആർ മോട്ടോർസൈക്കിളിന്റെ ഡിസൈൻ കോണാകൃതിയിലുള്ളതാണ്.

*സ്റ്റൈലിഷായ സിബിആർ1000ആർ ബൈക്കിന്റെ ഫയർബ്ലേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, റീഡിസൈൻ ചെയ്ത 2024 ഹോണ്ട സിബിആർ500ആർ ബൈക്കിന്റെ ഫെയറിങ്ങിൽ കൂടുതൽ അഗ്രസീവ് ആയ മുൻഭാഗവും ഷാർപ്പ് ആയ ലൈനുകളുമുണ്ട്. എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ) എന്നറിയപ്പെടുന്ന ട്രാക്ഷൻ കൺട്രോളും ഈ ബൈക്കിലുണ്ട്.

*പെർഫോമൻസിൽ കാര്യമായ മറ്റങ്ങളില്ലാതെയാണ് 2024 ഹോണ്ട സിബിആർ500ആറിന്റെ വരവ്. 471 സിസി ലിക്വിഡ് കൂൾഡ് ടു സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. 8,600 ആർപിഎമ്മിൽ 47 ബിഎച്ച്പി പവറും 6,500 എൻഎമ്മിൽ 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. മികച്ച മൈലേജും പെർഫോമൻസും ഒരുപോലെ നൽകുന്ന എഞ്ചിനാണിത്.

*എച്ച്എസ്ടിസി ട്രാക്ഷൻ കൺട്രോളിനൊപ്പം പുതിയ ഇസിയു കോൺഫിഗറേഷനും ബൈക്കിൽ നൽകിയിരിക്കുന്നു.

*2024 ഹോണ്ട സിബിആർ500ആർ മോട്ടോർസൈക്കിളിൽ 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. ഹോണ്ട റോഡ്‌സിങ്ക് സിസ്റ്റത്തിലൂടെ സ്മാർട്ട്ഫോൺ കണക്റ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ മികച്ച സ്മാർട്ട്‌ഫോൺ ഫീച്ചറുകൾ ബൈക്കിന്റെ സ്ക്രീനിൽ ലഭിക്കും. പുതുതായി നിർമ്മിച്ച 4 വേ സ്വിച്ച് അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, ടെലിഫോണി എന്നിവ നിയന്ത്രിക്കാൻ സാധിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

നീലഗിരി യാത്രക്കാർ ജാഗ്രതൈ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം കണ്ടു കെട്ടും, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

Related Articles

Popular Categories

spot_imgspot_img