ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കളെ ഇന്നുമുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നു. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു ഹംഗേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റായ കാതലിൻ കരിക്കോയ്ക്കും, അമേരിക്കൻ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനും അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണംപൂശിയ ഫലകവും 11 മില്യൺ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ) യുമാണ് പുരസ്‌കാരം.
സാഹിത്യം, സമാധാനം ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഭൗതികശാസ്ത്രത്തിനുള്ള പുരസ്‍കാരം നാളെയും രസതന്ത്ര മേഖലയിലെ പുരസ്‍കാരം ബുധനാഴ്‌ചയും പ്രഖ്യാപിക്കും. സാഹിത്യത്തിനുള്ള പുരസ്കാരം അഞ്ചിനാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പുരസ്കാരം ആറിനും സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒൻപതിനും പ്രഖ്യാപിക്കും.
1895-ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ നൽകുന്നത്. 1895 ൽ ഏർപ്പെടുത്തിയ പുരസ്കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. കഴിഞ്ഞവർഷം 10 മില്യൺ സ്വീഡിഷ് ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക. ഈ വർഷം സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. 74.5 ലക്ഷം രൂപ അധികം ലഭിക്കുമെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. അധിക തുകയുൾപ്പെടെ മൊത്തം 8.19 കോടി രൂപയായിരിക്കും സമ്മാനമായി ലഭിക്കുക.
Read Also: അഞ്ച് ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യ, രണ്ടെണ്ണം നിരോധിച്ച് കാനഡ