ന്യൂസ് ഡസ്ക്ക് : ജോർദാനുമായുള്ള ഉച്ചക്കോടി റദാക്കി അമേരിക്കയിലേയ്ക്ക് മടങ്ങിയത് പ്രസിഡന്റ് ജോ ബേഡന് നാണകേടായി. പക്ഷെ ഇതിനിടയിലും ഇസ്രയേലിനെ സമർദത്തിലാക്കി പാലസ്തീന് താത്കാലിക ആശ്വാസമേകുന്ന തീരുമാനം നടപ്പിലാക്കാൻ ജോ ബേഡന് കഴിഞ്ഞിരിക്കുന്നു. ഈജിപ്ത്- പാലസ്തീൽ അതിർത്തിയായ റഫാഹ് ഗേറ്റ് തുറക്കാൻ ഇസ്രയേൽ സമ്മതിച്ചു.അതിർത്തി വഴി ഗാസയിലേയ്ക്കുള്ള കുടിവെള്ളവും, മരുന്നും, ഭക്ഷണവും വെള്ളിയാഴ്ച്ച മുതൽ അതിർത്തി വഴി എത്തിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആദ്യഘട്ടത്തിൽ 20 ട്രക്കുകളിൽ സഹായമെത്തിക്കാനാണ് ധാരണ. എന്നാൽ ഹമാസ് ഇവ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സഹായങ്ങളുടെ ഒഴുക്ക് പൂർണമായി അവസാനിപ്പിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഗാസയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണം ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത് തണുപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് അതിർത്തി തുറന്ന് സഹായം എത്തിക്കുന്നത്.ടെൽ അവീവിലെത്തിയ ബൈഡൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സഹായമെത്തിക്കുന്നതിൽ ധാരണയായത്. വെള്ളം- ഭക്ഷണം- വൈദ്യുതി -ഇന്ധനം എന്നിവ ഇല്ലാതെ ദുരിതത്തിലായ 23 ലക്ഷം മനുഷ്യർക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. സഹായമെത്തിക്കാൻ ഈജിപ്ത് തയാറായിരുന്നെങ്കിലും ഇസ്രയേൽ അതിർത്തി മേഖലയിൽ ആക്രമണം നടത്തുന്നതിനാലാണ് കഴിയാതിരുന്നത്.ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിക്ക് കുറുകെയുള്ള റോഡുകൾ അടിയന്തരമായി നന്നാക്കും. ഇരുന്നൂറിലധികം ട്രക്കുകളും ഏകദേശം 3,000 ടണ്ണിന്റെ സഹായങ്ങളും റഫാ ക്രോസിങ്ങിന് സമീപം സജ്ജീകരിച്ചിട്ടുണ്ടെന്ന് റെഡ് ക്രസന്റ് മേധാവി ഖാലിദ് സായിദ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായിരിക്കും സഹായവിതരണം എത്തിക്കുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്യൺ ഡോളറിന്റെ അധിക സഹായം അമേരിക്ക എത്തിക്കുമെന്നും ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.