ഓംലെറ്റ് വൈകിയതിനെ ചൊല്ലി തർക്കം മൂത്ത് ദോശക്കട തല്ലിത്തകർത്തു; രണ്ടു പേർ അറസ്റ്റിൽ

ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ദോശക്കട തല്ലിത്തകർക്കുകയും ഭക്ഷണം കഴിക്കാനെത്തിയവരെ മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. പിടിയിലായവര്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളിയിലാണ് സംഭവം. ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ എന്ന മുഹമ്മദ് സലീം, പ്രഭാത് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിൽ ആക്രമണം നടത്തിയത്. തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം. ഒളിവിൽ പോയ പ്രതികളിൽ സലീമിനെ വിതുരയിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.മദ്യലഹരിയിൽ ഇരുമ്പു വടിയും കോൺക്രീറ്റ് കട്ടയും കൊണ്ട് ഭക്ഷണം കഴിക്കാനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതയ്ക്കുകയായിരുന്നു.

Read Also: താലി വലിച്ച് പൊട്ടിച്ചു; മുഖത്ത് ഇടിച്ചു, സത്യഭാമയ്‌ക്കെതിരെ നേരത്തെ സ്ത്രീധന പീഡനത്തിന് കേസ്; പരാതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മരുമകൾ

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img