13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും
തൃശൂരിൽ ബാലികയെ പീഡിപ്പിച്ച യുവാവിന് തടവും പിഴയും. 13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പല തവണ ലൈംഗിക പീഢനം നടത്തിയ കേസിലെ പ്രതിയായ വെങ്കിടങ്ങ് പാടൂർ, സ്വദേശിയായ ഇടിയഞ്ചിറ വെട്ടേക്കാട്ട് നവീൻ കൃഷ്ണ (19) നെയാണ് ശിക്ഷിച്ചതിർത്ത.
ചാവക്കാട് പ്രത്യേക അതിവേഗ കോടതി 38 വർഷം കഠിനതടവും 96,000/- രൂപ പിഴയും ആണ് ശിക്ഷവിധിച്ചത്. പിഴ അടച്ചിലെങ്കിൽ 19 മാസവും അഞ്ചു ദിവസവും കൂടി അധിക തടവ് അനുഭവിക്കണം.
പിഴ അടയ്ക്കുന്ന പക്ഷം പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവിട്ടു. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ
പല ദിവസങ്ങളിലായി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തി എന്നതാണ് കേസ്.
പീഡന വിവരം പാവറട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിന് തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ വൈശാഖ് ഡി. യാണ് കേസെടുത്തത് .
എസ് എച്ച്ഒ രമേഷ് എം. കെ. തുടരാന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.
ലെയ്സൺ ഓഫീസർമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് പിടിയിൽ
മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) അറസ്റ്റ് ചെയ്തത്.
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയാണ് ഇയാൾക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ തുടർന്ന് ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആണ് കോണ്‍ഗ്രസ് പറയുന്നത്.