web analytics

ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലോട്ട് കടന്നുപോകുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി

കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി

കൊട്ടിയം മുഖത്തലയിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് പത്തൊൻപതുകാരനായ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.

മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന് വിളിക്കുന്ന തേജസ് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി എട്ടരയോടെ മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലോട്ട് കടന്നുപോകുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്. നിസ്സാരമായ ഒരു തർക്കം കൊലപാതകത്തിൽ കലാശിച്ചതിന്റെ ആഘാതത്തിലാണ് പ്രദേശം.

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, പ്രതികളുടെ വീടിനു സമീപത്തുകൂടി കടന്നുപോയ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന തേജസിന്റെ കാൽ അക്രമികളുടെ കാലിൽ അറിയാതെ തട്ടുകയായിരുന്നു.

നൃത്തം ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ കാൽ ചവിട്ടിയെന്ന് ആരോപിച്ച് ആദിത്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തേജസിനെ വളഞ്ഞിട്ട് മർദിക്കാൻ തുടങ്ങി.

തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലുമായി മൂന്ന് തവണ കുത്തി.

ഈ സമയം പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ അനങ്ങാൻ കഴിയാത്ത വിധം പിടിച്ചുവെച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഫ്ലോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും വർണ്ണവിളക്കുകളും കാരണം തേജസിന്റെ നിലവിളിയോ അക്രമമോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നതാണ് ദാരുണമായ മറ്റൊരു വസ്തുത.

കാതടപ്പിക്കുന്ന ശബ്ദത്തിൽ ബോക്സുകൾ പ്രവർത്തിച്ചിരുന്നതിനാൽ ഈ ക്രൂരത അവിടെയുണ്ടായിരുന്നവർ അറിഞ്ഞില്ല. കുത്തിയ ശേഷം പ്രതികൾ വേഗത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

നൃത്തത്തിനിടയിൽ തളർന്നു വീണതാകാം എന്ന് കരുതി ആദ്യം ചിലർ തേജസിനെ റോഡരികിലേക്ക് മാറ്റി കിടത്തുകയാണുണ്ടായത്.

എന്നാൽ പിന്നീട് അവിടെയെത്തിയ സുഹൃത്തുക്കളോടാണ് തന്നെ ആരോ പിന്നിൽ നിന്ന് കുത്തിയെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും തേജസ് ആവശ്യപ്പെട്ടത്.

മുറിവേറ്റ് ചോരവാർന്നു കിടന്ന തേജസിനെ ആശുപത്രിയിലെത്തിക്കാൻ സുഹൃത്തുക്കൾ പല വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്താൻ തയ്യാറായില്ല.

ഒടുവിൽ ഐസ് കൊണ്ടുപോകുന്ന ഒരു പിക് അപ് ഓട്ടോറിക്ഷയിലാണ് പാലത്തറ സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

നില അതീവ ഗുരുതരമായതിനെത്തുടർന്ന് പിന്നീട് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പുലർച്ചെ നാലരയോടെ വെളിച്ചിക്കാലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

കിഴവൂർ സ്വദേശികളായ ആദിത്യൻ (19), വിനു (26), പ്രിജിത് എന്നിവരും ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തുകൊടുത്ത അഖിൽ രാജും (29) രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമാണ് പോലീസിന്റെ പിടിയിലായത്.

പിടിയിലായ പ്രതികളിൽ വിനു മുൻപ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും ഈ സംഘം മുൻപും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രിയപ്പെട്ട മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് തേജസിന്റെ അമ്മ സൗമ്യയും സഹോദരി ലച്ചുവും.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ ഉത്തർപ്രദേശിലെ ലക്നൗവിൽ മാതാപിതാക്കളുടെ...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

Related Articles

Popular Categories

spot_imgspot_img