കൽപ്പറ്റ : ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. 18 rescuers who went to search for dead bodies in Chaliyar river got stuck in the forest
പുഴയുടെ തീരത്ത് നിന്ന് ഒരു മൃതദേഹം കണ്ടത്തിയിരുന്നു. ഇത് തിരികെ കൊണ്ടുവരാൻ സാധിക്കാത്ത സ്ഥിതിയിലാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ കഴിയുന്നില്ല.
ചാലിയാർ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ തെരച്ചിലിനായി പോയത്.
ഉരുൾപ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. വനപാലകരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.