വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ
മഹാരാഷ്ട്ര: 16കാരനായ വിദ്യാര്‍ഥിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ശിവ്ശരണ്‍ ഭൂട്ടാലി തല്‍ക്കോട്ടിയാണ് മരിച്ചത്.
വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്മ മരിച്ചതിന്റെ ദുഃഖത്തില്‍ കഴിഞ്ഞിരുന്ന ശിവ്ശരണ്‍ സ്വപ്‌നത്തില്‍ അമ്മ വന്ന വിളിച്ചതിനാല്‍ ഒപ്പം പോകുകയാണെന്ന് ആണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ജീവിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് മരിക്കുന്നതെന്നും അമ്മ മരിച്ചപ്പോള്‍ തന്നെ താനും ഒപ്പം പോകണമായിരുന്നെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. മൂന്ന് മാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചാണ് ശിവ്ശരണിന്റെ അമ്മ മരിച്ചത്.
അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖമോര്‍ത്തിട്ടാണ് ഇത്രയും കാലം പിടിച്ചുനിന്നത്. എന്നാല്‍ ഇന്നലെ താന്‍ വിഷമിക്കണ്ടെന്നും ഒപ്പം വരാനും അമ്മ സ്വപ്‌നത്തില്‍ വന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് അമ്മയ്‌ക്കൊപ്പം പോവുകയാണെന്നും വിദ്യാർത്ഥി കുറിപ്പിൽ പറയുന്നു.
തന്റെ അനിയത്തിയെ നന്നായി നോക്കണമെന്നും മുത്തശ്ശിയെ ഒരിക്കലും തന്റെ അച്ഛനൊപ്പം പറഞ്ഞുവിടരുതെന്നൊരു അപേക്ഷയും കത്തിലുണ്ട്.
പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച ശിവ്ശരണ്‍ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് അമ്മയുടെ മരണം മാനസികമായി തകര്‍ത്തത്. ഡോക്ടറാകണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ശിവ്ശരണ്‍ ജീവിതം അവസാനിപ്പിച്ചത്.
സംഭവത്തില്‍ സോലാപൂര്‍ സിറ്റി പൊലീസ് കേസെടുത്തു.
കൊല്ലത്ത് 26കാരി വീട്ടിൽ മരിച്ചനിലയിൽ
കൊല്ലം: വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചെറിയ വെളിനല്ലൂർ സ്വദേശി സുരേഷിന്റെയും മായയുടെയും മകൾ ലിവിന (26) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് ലിവിനയുടെ അച്ഛനും മുത്തച്ഛനും ലിവിനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ ഏറെ ക്കഴിഞ്ഞിട്ടും യുവതി മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അതെസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച നടക്കും.
യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഹ (24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനിയാണ് മരിച്ച നേഹ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഹയെ കണ്ടത്. രാത്രി 10ന് നേഹയും ഭർത്താവും രണ്ടര വയസുള്ള മകൾ അലൈനയുമായി മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഹയെ കണ്ടത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ
വിഴിഞ്ഞം: അയല്‍വാസി അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജം (54)ആണ് അറസ്റ്റിലായത്.
വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.
അറസ്റ്റിലായ രാജത്തിൻ്റെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ സംഭവമറിഞ്ഞ ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് രാജത്തിൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.
ഇക്കാര്യത്തില്‍ ഇവരെ വീട്ടിലെത്താൻ സഹായിച്ചത് അനുഷയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞത്.
Summary: A 16-year-old student was found dead by hanging at his uncle’s house in Solapur, Maharashtra. The deceased has been identified as Shivsharan Bhutali, a resident of Talkoti. Authorities have launched an investigation into the tragic incident.