യു.കെ.യിൽ തെരുവിൽ വെടിയേറ്റ് വീണു 16 കാരൻ ! ദാരുണാന്ത്യം

സൗത്ത് ലണ്ടനിൽ തെരുവിൽ നടന്ന വെടിവെപ്പിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചുവെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്റ്റോക്ക്‌വെൽ ട്യൂബ് സ്റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. എന്നാൽ സംഭവ സ്ഥലത്ത് തന്നെ കുട്ടി വെടിയേറ്റ് മരിച്ചിരുന്നു.

“എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും സാക്ഷികളുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം തലസ്ഥാനത്ത് കൗമാരക്കാർ ഉൾപ്പെട്ട മൂന്നാമത്തെ കൊലപാതകമാണ് നടക്കുന്നത്.

ഇരയെ തിരിച്ചറിയാനും കുടുംബവുമായി ബന്ധപ്പെടാനും ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ പ്രതിയെ കണ്ടെത്തിയിട്ടില്ല.

Read Also:

യു.കെ.യിലേയ്ക്ക് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറയുന്നു; കാരണമിതാണ്…

യു.കെ.യിലെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായി ഹേം ഓഫീസ് കണക്കുകൾ പറയുന്നു. ഏറ്റവും അധികം വിദ്യാർഥികൾ എത്തിയിരുന്ന യു.കെ.യുടെ ആകർഷണം മങ്ങാൻ തുടങ്ങിയതായാണ് കണക്കുകൾ പറയുന്നത്. ഹോം ഓഫീസ് കണക്കുകൾ പ്രകാരം യു.കെ. സ്‌പോൺസർ ചെയ്ത പഠന വിസകൾ 31% കുറഞ്ഞു – 2023 ൽ 600,024 ൽ നിന്ന് 2024 ൽ 415,103 ആയി – ഇതോടെ, പല യൂണിവേഴ്‌സിറ്റി നഗരങ്ങളും പണത്തെ ആശ്രയിക്കുന്നു.

അന്താരാഷ്ട്ര വിദ്യാർത്ഥികളെ ‘എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നുവെന്നതാണ് പക്ഷേ സമീപ വർഷങ്ങളിൽ കണ്ട വൻ തോതിലുള്ള കുടിയേറ്റം പൂർണ്ണമായും അസ്വീകാര്യമാണ്, ആ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്നും സർക്കാർ പറയുന്നു.

വെസ്റ്റ് മിഡ്ലാൻഡ്സിലെ കവെൻട്രി പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥി സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. 2022-23 ൽ, കുറഞ്ഞത് 10,000 വിദ്യാർത്ഥികളുള്ള സർവ്വകലാശാലകളിൽ, ലണ്ടന് പുറത്ത് ഇംഗ്ലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ശതമാനമുള്ളത് കവൻട്രി സർവ്വകലാശാലയിലായിരുന്നു.

മാറിയ കുടിയേറ്റ നയങ്ങളും വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കാത്തതും പഠനത്തിനുള്ള ഫീസ് ഉയർന്നതും യു.കെ.യിൽ ജീവിതച്ചെലവ് ഏറിയതും വിദ്യാർഥികളെ അകറ്റി നിർത്തുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലേയും, ഇന്ത്യയിലേയും ഒട്ടേറെ വിദ്യാർഥികൾ തിരികെ ജന്മനാട്ടിലേയ്ക്ക് പോയി. ആശ്രിതർക്കുള്ള സ്‌പോൺസർ ചെയ്ത പഠന വിസകളുടെ എണ്ണത്തിൽ 85% കുറവുണ്ടായി, 2023 ൽ 143,276 വിസ ഉണ്ടായത് 2024 ൽ 21,978 ആയി താഴുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img