ജനുവരിയിൽ മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 വനിതാ ട്വൻ്റി 20 ലോക കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ യു.എസ്. ടീമിൽ മുഴുവൻ അംഗങ്ങളും ഇന്ത്യൻ വംശജർ.
റിസർവ് താരങ്ങളും ഇന്ത്യൻ അമേരിക്കൻ കളിക്കാരാണ്. അമേരിക്കയിലെ ഇന്ത്യക്കാർ ഇന്ത്യൻ ടീമെന്നും എച്ച്.വൺ.ബി സ്ക്വാഡ് എന്നും ടീമിനെ വിശേഷിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
അനിക കോലൻ ആണ് യു.എസ് ടീം ക്യാപ്റ്റൻ. അടുത്തിടെ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയ യു.എസ്. കൗമാര ടീമിനെയും നയിച്ചത് അനികയാണ്. അദി ബ ചുദാസമയാണ് വൈസ് ക്ലാപ്റ്റൻ. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 ട്വൻ്റി 20 ലോക കപ്പിലും അമേരിക്ക പങ്കെടുത്തിരുന്നു. ഇന്ത്യയാണ് നിലവിലെ ചാംപ്യൻമാർ.