കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട് ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമ(13) ആണ് കാണാതായത്.
ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് ആറരയോടെയാണ് പരാതി ലഭിച്ചത്.
ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം 20 മണിക്കൂർ പിന്നിടുമ്പോഴും പെൺകുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കുട്ടിയെ കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടണം.
പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതർ
പത്തനംതിട്ട: പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന് വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്സ്.
കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ കുത്തിവെപ്പെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കുത്തിവെപ്പിന് ശേഷവും കുഞ്ഞിനെ നിരീക്ഷിച്ചുവെന്നും എന്നാൽ ആശുപത്രിയിൽ വെച്ച് അസ്വസ്ഥതകൾ കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
കുഞ്ഞിന് ഭാരം കുറവായിരുന്നുവെന്നും കുത്തിവെച്ച മരുന്നിന്റെ അളവ് ഉൾപ്പടെ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ പത്തനംതിട്ട നാരങ്ങാനം കൃഷ്ണഭവനിൽ അഭിലാഷ്- ധന്യദമ്പതികളുടെ മകൻ വൈഭവ് ആണ് മരിച്ചത്.
കുത്തിവെപ്പെടുത്തതിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.