ആലുവയിൽ നിന്നും ഇന്നലെ കാണാതായി കണ്ടെത്തിയ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. കാമുകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. അന്വേഷണത്തിനൊടുവിൽ രാത്രി ഒൻപതു മണിയോടെ അങ്കമാലിയിൽനിന്ന് കാമുകനും മറ്റൊരാൾക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. അങ്കമാലിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്.
Read also: ഹോളിവുഡ് താരം ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു