web analytics

മദ്യപിക്കാൻ തോന്നുമ്പോൾ പ്രീമിയം കൗണ്ടറിലെത്തും, കുപ്പിയടിച്ചു മാറ്റും; നാല് ദിവസത്തിനിടെ കവർന്നത് 11 കുപ്പി മദ്യം; രണ്ടു യുവാക്കള്‍ പിടിയിൽ

കോഴിക്കോട്: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. മോഷണം നടത്തിയ നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റുചെയ്തത്. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് നാലംഗ സംഘം കവർന്നത്.

മേയ് 16, 19, 24, 25 തീയതികളിലാണ് ഇവർ മോഷണം നടത്തിയത്. നല്ല തിരക്കുള്ള സമയമായ മൂന്നിനും അഞ്ചിനും ഇടയ്ക്കും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം നടത്തിയത്. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് മോഷ്ടിച്ചത്.

അവധിയിൽ പോയിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുപ്പ് നടത്തിയപ്പോഴാണ് കുപ്പികളുടെ കുറവു കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് മോഷണം കണ്ടെത്തുകയായിരുന്നു. ഔട്ട്‌ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതോടെയാണ് മാനേജർ 28-ന് ചേവായൂർ പോലീസിൽ പരാതി നൽകിയത്.

 

Read Also: കോഴിക്കോട് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലുപേർ ആശുപത്രിയിൽ: കുട്ടിയുടെ നില ഗുരുതരം

Read Also: സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ മാത്രം സർക്കാരിന് ജാഗ്രത ഇല്ലാതെപോയി; ബാധിക്കുക 509 സർക്കാർ പ്രൈമറി സ്‌കൂളുകളെ

Read Also: സംസ്ഥാനത്ത് ഇന്ന് കൂട്ട പടിയിറക്കം; ഒറ്റയടിക്ക് വിരമിക്കുന്നത് 16000 ലധികം ജീവനക്കാർ; പകുതിയോളം അധ്യാപകർ

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

Related Articles

Popular Categories

spot_imgspot_img