ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ പിഞ്ചുകുഞ്ഞ് നിലത്ത് വീണു; കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ; നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ

പത്തനംതിട്ട: ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ പിഞ്ചുകുഞ്ഞ് തൂക്കുകാരൻ്റെ കൈയിൽ നിന്നും നിലത്ത് വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് നീലത്തു വീണത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.10 മാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകയറിൽ നിന്നും വേർപ്പെട്ട് താഴെ വീണത്. പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രിൽ ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി. ജില്ല ശിശുക്ഷേമ സമിതിയോടാണ് സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബാലവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിൻെറ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.

 

Read Also: പുൽപ്പള്ളിയിലെ പ്രതിഷേധം; അതിക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് ഒടിഞ്ഞു വീ​ണു; എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് വീ​ണ് എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​രാ​യ​മു​ട്ടം...

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

Related Articles

Popular Categories

spot_imgspot_img