web analytics

10 കോടിയുടെ തട്ടിപ്പ്; തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അം​ഗങ്ങൾക്കെതിരെ കേസ്

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാ​ഹികൾക്കെതിരെ പൊലീസ് കേസെടുത്തു.10 crore fraud; Case against 11 board members of Travancore Cooperative Society

തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അം​ഗങ്ങളുടെ പേരിലാണ് കേസ്.

ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയിൽ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നിലവിൽ സൊസൈറ്റിലെന്നും ബോർഡം​ഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

100ലധികം പേർക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയിൽ പറയുന്നത്.

സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. പത്ത് കോടിക്കു മുകളിൽ നിക്ഷേപകർക്കു നൽകാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ താമസിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സൊസൈറ്റി പ്രസിഡന്റ് ഒന്നാം പ്രതിയും സെക്രട്ടറി രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ 85 പേരാണ് പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിൽ ഇന്നലെയോടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്റ്റാച്യു സ്വദേശി ടി സുധാദേവിയുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. ഇവർക്ക് 85 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഏപ്രിൽ 28നു നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം നൽകിയില്ല.

വഞ്ചിയൂർ ചിറക്കുളം സ്വദേശി വിഎസ് ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. വെള്ളനാട് സ്വ​ദേശി ദിനചന്ദ്രനു 20 ലക്ഷം രൂപയാണ് നഷ്ടമായത്. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് വിവരം. പെൻഷൻ പറ്റിയവരാണ് നിക്ഷേപകരിൽ കൂടുതൽ.

കേസ് ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. സാമ്പത്തിക കുറ്റാന്വേഷണ വിഭാത്തിനായിരിക്കും കൈമാറുക. ഇതു ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഒമാനിൽ മിന്നൽപ്രളയം; തൃത്താല സ്വദേശികൾക്ക് ദാരുണാന്ത്യം, മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഒമാനിൽ മിന്നൽപ്രളയം; തൃത്താല സ്വദേശികൾക്ക് ദാരുണാന്ത്യം, മൃതദേഹം നാളെ നാട്ടിലെത്തിക്കും മസ്കറ്റ്: ഒമാനിലെ...

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ ഓട്ടപ്പാച്ചിൽ… ഉച്ചയോടെ ‘ബ്രേക്ക്’!

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ...

‘ഇറാൻ മരിച്ചു കഴിഞ്ഞു, ഇനി ശത്രു ഡെമോക്രാറ്റുകൾ മാത്രം!’ ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം; യുദ്ധക്കളമായി പേർഷ്യൻ കടലിടുക്ക്

വാഷിങ്ടൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അന്തിമ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ്...

ക്രൂരതയുടെ അതിരുകൾ കടന്ന്; മദ്യം ഒഴിച്ച് കാമുകിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം… യുവാവ് അറസ്റ്റിൽ

ക്രൂരതയുടെ അതിരുകൾ കടന്ന്; മദ്യം ഒഴിച്ച് കാമുകിയെ തീ കൊളുത്തി കൊല്ലാൻ...

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക്...

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം...

Related Articles

Popular Categories

spot_imgspot_img