കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസ്

ക്ഷീരോല്പാദന സഹകരണ സംഘം പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപിച്ച പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രസിഡന്റിനെതിരെ എസ്‌സി – എസ് റ്റി അതിക്രമ തടയൽ നിയമ പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിലെ അഴിമതിയെക്കുറിച്ച് പരാതി നൽകിയ ടിടി പ്രസാദിനെയാണ് ചൈൽഡ് വെൽഫയർ പ്രസിഡന്റ് അഡ്വ. എൻ രാജീവിന്റെ നേതൃത്വത്തിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ക്ഷീര വികസന വകുപ്പിലെ ആറംഗ ഉദ്യോഗസ്ഥ സംഘം ഇവിടെ എത്തിയിരുന്നു. ഈ സമയത്ത് ബോർഡ് അംഗവും പരാതിക്കാരനുമായ പ്രസാദും ക്ഷീരോല്പാദന സംഘത്തിന്റെ ഓഫീസിലുണ്ടായിരുന്നു.

രാജീവിന്റ നേതൃത്വത്തിലുള്ള ഒരു സംഘം സിപിഎം പ്രവർത്തകർ പരിശോധന തടയുകയും ജാതിപ്പേര് വിളിച്ച് മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) 126 (2) 296 ( b) 115 (2) 351 (2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. സിപിഎമ്മിന്റെ പത്തനം തിട്ട ജില്ല മുൻ സെക്രട്ടറി അനന്തഗോപന്റെ ബന്ധുവാണ് രാജീവ്.

കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപീകരിക്കപ്പെട്ട ജില്ലാ സമിതിയുടെ അംഗങ്ങൾപോലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും ക്രിമിനൽ കേസുകളിലും പ്രതികളാവുന്നത് പത്തനംതിട്ടയിൽ പതിവാണെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം ജില്ലയിലെ സിഡബ്‌ളിയുസി അംഗത്തിനെതിരെ കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

കുട്ടിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സിഡബ്ല്യുസി അംഗം അഡ്വ. എസ് കാർത്തികയ്‌ക്കെതിരെ മലയാലപ്പുഴ പൊലീസാണ് കേസെടുത്തത ആറു വയസുള്ള കുട്ടിയേയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

അടങ്ങുന്നില്ല, കാട്ടാനക്കലി; വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാട്ടാനകളുടെ കൊലവിളി അവസാനിക്കുന്നില്ല. വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി...

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും....

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

Other news

കലാപമുണ്ടാക്കി; യു.കെ.യിൽ എട്ട് കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് കോടതി

2023 മേയ് 22 ന് കാർഡിഫിലെ എലിയിൽ ഇ-ബൈക്ക് അപകടത്തിൽ 16,15...

തേ​ൾ‌​പാ​റ​യെ വിറപ്പിച്ച കരടി കൂട്ടിലായി

മ​ല​പ്പു​റം: തേ​ൾ‌​പാ​റ​യി​ൽ ജ​ന​വാ​സ മേ​ഖ​ലി​യി​ലി​റ​ങ്ങി​യ ക​ര​ടി കെണിയിൽ വീണു. വ​നം വ​കു​പ്പ്...

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

ട്രംപിന്റെ തീരുവയിൽ പണി യു.കെ.യ്ക്കും കിട്ടി ! അനിശ്ചിതത്വത്തിലാകുന്ന വ്യവസായ മേഖലകൾ ഇവ:

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു....

പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ചു; വാഹന വിലയേക്കാൾ വലിയ തുക പിഴ നൽകി പോലീസ്

പരിയാരം: പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ ആർ.സി. ഉടമയ്‌ക്കെതിരേ കേസെടുത്ത്...

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img