എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍
ചാലോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ എം.ഡി.എം.എ.യുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ യുവതിയും ഉൾപ്പെട്ടിട്ടുണ്ട്.
പാലയോട്ടെ എം.പി. മജ്നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ. മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ. സഹദ് (28), പഴയങ്ങാടിയിലെ കെ. ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ. സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.
ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളിൽ നിന്ന് 27.82 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. ലഹരി വില്‍പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.
എം.ഡി.എം.എ വില്‍പ്പനക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. കൂടാതെ പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്ത്; മുഖ്യസൂത്രധാരൻ വാഴക്കാല സ്വദേശി,എൻസിബി അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്
ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല സ്വദേശി
മുഖ്യസൂത്രധാരൻ ഇയാളാണെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തി. ഓസ്‌ട്രേലിയയിൽ നിന്ന് ഡാർക്ക് വെബ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്നത് ഈ വാഴക്കാല സ്വദേശിയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇടപാടുകൾ രഹസ്യമായി സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ബിറ്റ്‌കോയിൻ ഉപയോഗിച്ചത്.
കൂടാതെ ‘കെറ്റാമെലോൺ’ എന്ന കോഡ് നാമം എഡിസണ് നൽകിയതും ഇയാളാണെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇയാളെ രാജ്യത്തേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ എൻസിബി ആരംഭിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ലഹരിമാഫിയയുമായി ബന്ധമുള്ള ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും എൻസിബി അന്വേഷിക്കുന്നുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഡിസൺ എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിർണായക വിവരങ്ങൾ എൻസിബിക്ക് ലഭിച്ചത്.
ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിൽ വെച്ച് ബിറ്റ്‌കോയിൻ ആക്കി മാറ്റിയിരുന്നതും ഇയാളാണ്.
ഈ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കേസിലെ കൂടുതൽ വിവരങ്ങൾക്കായി എൻസിബി എഡിസണെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്.
Summary: Kerala Police arrested six people, including a woman and an accused in the Youth Congress leader Shuhaib murder case, with MDMA drugs in possession. The arrest marks a major breakthrough in the ongoing crackdown on drug-related crimes in the state.