വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിൽ ദേഷ്യം പൂണ്ട് കോട്ടായിയിൽ മൻസൂറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന എട്ടോളം വാഹനങ്ങൾ അക്രമികൾ തകർത്തതായി പരാതി ലഭിച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം നടന്നത്. മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലുള്ള തർക്കം ഈ അക്രമത്തിൽ കലാശിച്ചു. Youths vandalize eight vehicles parked in backyard after not paying for wedding dress code
സുഹൃത്തിന്റെ കല്യാണത്തിന് എല്ലാവർക്കും ഒരേ ഡ്രസ്സ് എടുക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ വസ്ത്രത്തിന്റെ പണം നൽകുന്നതിൽ ചിലർ വൈകിയതോടെ, സുഹൃത്ത് രാത്രി വീട്ടിലെത്തി മൻസൂറിനെ ആക്രമിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലർ എന്നിവ ഉൾപ്പെടെ എട്ട് വാഹനങ്ങൾ ഇവർ തകർത്തു.
ഈ പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും, ഇയാൾ വീണ്ടും വീട്ടിലെത്തി പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മൻസൂറ് പോലീസിൽ പരാതി നൽകി. തുടർന്ന്, അക്രമികൾ വീണ്ടും വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് മൻസൂറ് പറഞ്ഞു.