പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.
സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.
വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ
തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി. എറണാകുളം വാതിരുത്തി സ്വദേശിയായ നിഗരത്തിൽ വീട്ടിൽ ആന്റണി എന്നുവിളിക്കുന്ന വിനു (38)ആണ് എംഡിഎംഎയുമായി പിടിയിലായത്.
ഇയാൾ മലദ്വാരത്തിലൊളിപ്പിച്ച 38.55 ഗ്രാം എംഡിഎംഎയും ഡാൻസാഫ് സംഘം പിടിച്ചെടുക്കുകയായിരുന്നു. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുടിക്കോട് എന്ന സ്ഥലത്തുവച്ചാണ് ആന്റണി പിടിയിലായത്.
കെ എസ് ആർ ടി സി ബസ്സിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയ്ക്കിടെ അസ്വഭാവികമായി പെരുമാറിയ ഒരാളെ ചോദ്യം ചെയ്യുകയായിരുന്നു.
ഇയാൾ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്‌സ്‌റേ എടുത്തതിൽ മലദ്വാരത്തിൽ അസ്വഭാവികമായി ഒരു വസ്തു കണ്ടെത്തി.
പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലെത്തി നടത്തിയ വിശദമായ പരിശോധനയിൽ മലദ്വാരത്തിൽ നിന്നും ഇൻസുലേഷൻ ടേപ്പ്‌കൊണ്ട് ഒട്ടിച്ച നിലയിലുള്ള 38.55 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡാൻസാഫ് സബ് ഇൻസ്‌പെ്കടർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെ്ക്ടർമാരായ ഷാജു, ഗോപാലൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ എസ് സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, കിഷാൽ എന്നിവരാണ് ഉണ്ടായിരുന്നത്.