നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി

നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി

കൊച്ചി: നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്. വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് അണികളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കും എന്നുമാണ്‌ പരാതിയിലെ ഉള്ളടക്കം. കൂടാതെ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍ നിന്ന് വിനായകനെ വിലക്കണമെന്നും ആണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ച സമയത്തും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഫെയ്‌സ്ബുക്ക് വഴിയായിരുന്നു അന്നും അധിക്ഷേപം നടത്തിയത്.

ഇതേ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

വി.എസിന്റെ മരണത്തിന് പിന്നാലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന അനുസ്മരണ പരിപാടിയില്‍ വിനായകന്‍ പങ്കെടുത്തിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ മരണത്തിലും വി.എസിന്റെ മരണത്തിലും നടന്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റുമായി നടൻ രംഗത്തെത്തിയത്.

മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം.

അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ

വിഴിഞ്ഞം: അയല്‍വാസി അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജം (54)ആണ് അറസ്റ്റിലായത്.

വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

അറസ്റ്റിലായ രാജത്തിൻ്റെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ സംഭവമറിഞ്ഞ ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് രാജത്തിൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

ഇക്കാര്യത്തില്‍ ഇവരെ വീട്ടിലെത്താൻ സഹായിച്ചത് അനുഷയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞത്.

തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി വിടിൻ്റെ ഒന്നാം നിലയിൽ കയറി മുറിയടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായ രാജത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. അനുഷ ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടിയിരുന്നു.

എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Summary: Youth Congress files a complaint with the DGP against actor Vinayakan for allegedly making derogatory remarks on social media against former Chief Ministers. The complaint accuses him of spreading offensive content online.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയത്തില്‍ നടപ്പാക്കിയ...

തെരുവു നായയുടെ കടിയേറ്റു

തെരുവു നായയുടെ കടിയേറ്റു മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ പിതാവിനും മകനും പരിക്ക്....

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

ഹോട്ടൽ സദ്യ പോലെയല്ല വള്ളസദ്യ; പ്രതിഷേധം

ഹോട്ടൽ സദ്യ പോലെയല്ല വള്ളസദ്യ; പ്രതിഷേധം പത്തനംതിട്ട: ഞായറാഴ്ചകളിൽ ഓൺലൈൻ ബുക്കിങ് വഴി...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

Related Articles

Popular Categories

spot_imgspot_img