അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കളുമൊത്ത് നിരവധി പേരാണ് കായലിലും കടലിലും കുളിക്കാനിറങ്ങുന്നത്. ഇത്തരം സ്ഥലങ്ങലിൽ അപകടം പതുങ്ങിയിരിക്കുന്നുണ്ടെന്ന് ആരും ശ്രദ്ധിക്കാറുമില്ല. വീണ്ടുമൊരു മുങ്ങിമരണം കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ കലൂർ സ്വദേശി അഭിഷേക് എന്ന യുവാവാണ് മുങ്ങി മരിച്ചത്. 22 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നാണ് വിവരം. 7 പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്. പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.
Read More: ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ
Read More: വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും