കൊല്ലം അഞ്ചലിൽ അടച്ചിട്ടിരുന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ അന്വേഷിച്ച് പോലീസ്. അഞ്ചൽ പുനലൂർ റോഡിൽ അഗസ്തിക്കോട് മുസ്ലിം പള്ളിക്ക് സമീപമുള്ള രണ്ട് വീടുകളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. സിറാജ് നാസർ എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. വിദേശത്തുള്ള നാസറിന്റെ വീട്ടിൽ അലമാരിയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. സമീപമുള്ള സിറാജിന്റെ വീട്ടിലും കയറിയ മോഷ്ടാവ് അലമാരയിൽ തിരച്ചിൽ നടത്തി തുണിയാകെ വാരിവലിച്ചിട്ടിരിക്കുകയാണ്. രണ്ടു വീടുകളിലും മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഈ സമാനതയും സിസിടിവി ദൃശ്യങ്ങളും വച്ചാണ് പോലീസ് പ്രതിയെ തിരയുന്നത്.