web analytics

ബൈക്കിന്റെ ഹാൻഡിലിൽ പാമ്പ്; ഒന്നുമറിയാതെ യുവാവും കുടുംബവും സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍!

തൊടുപുഴ: ബൈക്കിന്റെ ഹാൻഡിലിൽ കിടന്നിരുന്ന പാമ്പിന്റെ കടിയില്‍ നിന്ന് യുവാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി അടിമാലിയിലാണ് സംഭവം.

അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷ്, ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി അടിമാലി ടൗണിലേക്കു പോയി മടങ്ങുമ്പോഴാണ് പാമ്പിനെ കണ്ടത്.

ബൈക്കില്‍ പാമ്പ് ഉള്ളത് അറിയാതെ ഇവർ അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. എന്നാൽ മഴ കനത്തതോടെ ബിനീഷ് ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ കയറ്റി വിട്ടു.

തുടർന്ന് ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ യുവാവിന് വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്.

വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്. ഉടന്‍ തന്നെ ബിനീഷ് ബൈക്കില്‍ നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. എന്നാൽ അതിനിടെ പാമ്പ് ഇഴഞ്ഞു സമീപത്തെ പുരയിടത്തിലേക്കു പോയി.

ഇടുക്കി കട്ടപ്പനയിൽ സ്‌കൂട്ടറിനുള്ളിൽ ഇരിപ്പുറപ്പിച്ച് മൂർഖൻ പാമ്പ്; വണ്ടി പൊളിച്ച് പിടികൂടി വനം വകുപ്പ്: 

ഇടുക്കി കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കട്ടപ്പന സിഎസ്‌ഐ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്നും പാമ്പുപിടുത്ത വിദഗ്ധൻ എം.കെ. ഷുക്കൂറാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടിയത്.

സ്‌കൂട്ടറിന്റെ സമീപത്ത് നിന്നിരുന്ന ആളുകളാണ് പാമ്പ് സ്‌കൂട്ടറിന്റെ ഉള്ളിലേക്കു കയറുന്നത് കണ്ടത്. തുടർന്ന് വാഹന ഉടമയേയും പാമ്പ് പിടുത്തവിദക്തൻ ഷുക്കൂറിനേയും വനപാലകരേയും അറിയിച്ചു. വർക്ക്‌ഷോപ്പ് ജീവനക്കാരെ വിളിച്ച് സ്‌കൂട്ടർ മുഴുവനായി അഴിപ്പിച്ചു.

വാഹനത്തിന്റെ ഹാൻഡിലിൽ മീറ്ററിന് താഴെയാണ് പാമ്പ് ഇരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടിയത്.

Summary: Young man and his family escaped from the snake bite in adimaly, idukki

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി കൊല്ലം: പുനലൂര്‍...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

Related Articles

Popular Categories

spot_imgspot_img