web analytics

കടം കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തിരിച്ചു മേടിക്കാൻ ഇനി പാടുപെടും; നിർബന്ധിക്കുന്നതു പോലും കുറ്റകരം

ചെന്നൈ: ധനകാര്യസ്ഥാപനങ്ങളോ വ്യക്തികളോ കടം കൊടുത്ത തുക തിരികെ വാങ്ങിയെടുക്കാന്‍ വേണ്ടി സ്വകാര്യ ഏജന്‍സികള്‍ വഴി പ്രേരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ കുറ്റകരമാകുന്നു.

ഇത്തരം നടപടികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിച്ചേക്കാം. ഇതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊപ്പം ബയോ-മെഡിക്കല്‍ മാലിന്യം തള്ളുന്നതിനെതിരെയും കര്‍ശനമായ ഗുണ്ടാ നിയമം നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാർ ഒരുങ്ങുന്നത്.

ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാടുകാര്‍ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നിര്‍ബന്ധിത മാര്‍ഗങ്ങള്‍ തടയുന്നതിനായി തമിഴ്നാട് മണി ലെന്‍ഡിംഗ് എന്റിറ്റീസ് ബില്ലും അവതരിപ്പിച്ചിട്ടുണ്ട്.

കടം വാങ്ങിയയാളെയോ അയാളുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുക, അക്രമം പ്രയോഗിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക, കടം വാങ്ങുന്നയാളുടെ ഉടമസ്ഥതയിലുള്ളതോ ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്വത്തില്‍ ഇടപെടുക എന്നിവ തമിഴ്നാട്ടിലെ പുതിയ ബില്‍ പ്രകാരം കുറ്റകൃത്യമായി കണക്കാക്കും.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം കൊച്ചി: മകരവിളക്ക്...

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ കോട്ടയം ∙ സിപിഎമ്മിന്റെ ദേവികുളം...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img