web analytics

തെരഞ്ഞെടുപ്പ് എത്തി, വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലേ ? കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മൊബൈൽ ആപ്പുവഴി വീട്ടിലിരുന്ന് വോട്ടർപ്പട്ടികയിൽ പേരു ചേർക്കാം: അപേക്ഷിക്കേണ്ടത് ഇങ്ങനെ:

 

തെരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. വോട്ടർ ലിസ്റ്റിൽ ഇനിയും പേര് ചേർക്കാത്തവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ ഹെൽപ്പ്ലൈനിലൂടെ എളുപ്പത്തിൽ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാം. 2024 ജനുവരി ഒന്നിനു 18 വയസ്സായവർക്കാണ് ആപ്പിലൂടെ അപേക്ഷിക്കാൻ യോഗ്യതയുള്ളത്. നാമനിർദേശപ്പത്രിക സമർപ്പണത്തിന്റെ അവസാനദിവസത്തിന് ഒരാഴ്ച മുൻപുവരെ പേരു ചേർക്കാനാകും. ആപ്പുവഴി അപേക്ഷിക്കേണ്ടത് ഇങ്ങനെ :

വോട്ടർ ഹെൽപ്‌ലൈനിന്റെ ആപ്പ് വഴിയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുക.

എങ്ങിനെ അപേക്ഷിക്കാം ?

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും താഴെക്കാണുന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക

https://play.google.com/store/apps/details?id=com.eci.citizen

ആദ്യം ആപ്പ് ഡൌൺലോഡ് ചെയ്യുക. ശേഷം ഫോൺ നമ്പർ നൽകി otp സ്വീകരിച്ച് പാസ്സ്‌വേർഡ് ഉണ്ടാക്കണം. പിന്നീട് ചെയ്യേണ്ടത് രജിസ്‌ട്രേഷൻ ആണ്. അത് തുടങ്ങുന്നതിനു മുൻപ് ചില രേഖകൾ കൈയിൽ കരുതണം. ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, കുടുംബത്തിലെ ഒരാളുടെ വോട്ടർ id നമ്പർ, പാസ്സ്‌പോർട്ട് വലിപ്പത്തിലുള്ള നിങ്ങളുടെ ഫോട്ടോ എന്നിവയാണ് ആവശ്യമുള്ളത്. ജനന തീയതിക്ക് വേണ്ടി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ട് എന്നിവയിൽ ഏതെങ്കിലും മതി. വിലാസത്തിനായി ആധാർ കാർഡ് മതിയാവും. ഇത്രയും കയ്യിൽ കരുതിയാൽ രെജിസ്ട്രേഷനിലേക്ക് കടക്കാം.

നേരത്തെ പറഞ്ഞ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്‌താൽ റഫറൻസ് ID ലഭിക്കും. ഇതോടെ പ്രധാനപണി കഴിഞ്ഞു. ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ പ്രദേശത്തെ DLO ആണ് പരിശോധിക്കുക. DLO വീടുകളിലെത്തി രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയാൽ വോട്ടർ പട്ടികയിൽ ഇടം നേടാം.

Read Also: ‘കാലൻ എണ്ണമെടുക്കാതിരിക്കാൻ തൽക്കാലം……..! ക്യാമറയെ പറ്റിക്കാൻ ‘വിചിത്ര ജീവിയായി’ ബൈക്കിൽ പാഞ്ഞ യുവാക്കൾക്ക് കിടിലൻ പണികൊടുത്ത് AI ക്യാമറ !

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

ചിത്രീകരണത്തിന് ശേഷം കടലിൽ ഇറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു: ഷൂട്ടിംഗിനിടെ ഉണ്ടായത് ദാരുണ അപകടം

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു ബംഗാളി ചലച്ചിത്ര ലോകത്തെയും...

തനിക്ക് പ്രേതബാധയെന്ന് യുവാവ്: ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ലാൻഡിങ്ങിനിടെ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമംബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട...

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ് ഇന്ത്യയാകെ...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

Related Articles

Popular Categories

spot_imgspot_img