വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ നാല് മലയാളികളും; മിന്നുമണി ഡൽഹി ക്യാപിറ്റൽസിൽ, ലേലം മൂന്നു മണിമുതൽ

മുംബൈ: വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയിലാണ് മലയാളി താരങ്ങൾ. ലേലപ്പട്ടികയിൽ ഉൾപ്പെട്ട 165 താരങ്ങളിൽ കേരളത്തിൽ നിന്ന് നാല് മലയാളി താരങ്ങളാണ് ഉള്ളത്. മുൻ ക്യാപ്റ്റൻ സജന എസ്, അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങൾ. നിലവിലെ ക്യാപ്റ്റനായ മലയാളി താരം മിന്നു മണിയെ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു.

165 താരങ്ങളിൽ നിന്ന് അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേർക്കാണ് അവസരം ലഭിക്കുക. 165 താരങ്ങളില്‍ 104 പേർ ഇന്ത്യക്കാരും 61 പേർ വിദേശികളുമാണ്. വിദേശ താരങ്ങളില്‍ 15 പേർ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്സ്, യുപി വാരിയേഴ്സ് എന്നിവയാണ് വനിതാ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഇതിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് 2.25 കോടി രൂപയും ഗുജറാത്ത് ജയന്‍റ്സിന് 5.95 കോടിയും മുംബൈ ഇന്ത്യന്‍സിന് 2.1 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 3.35 കോടിയും യുപി വാരിയേഴ്സിന് 4 കോടി രൂപയുമാണ് ലേലത്തില്‍ ഇനി പരമാവധി വിനിയോഗിക്കാനാവുക.

ശ്രീലങ്കൻ ക്യാപ്റ്റനായ ചമരി അത്തപ്പട്ടുവാണ് താരലേല പട്ടികയിലെ പ്രമുഖരിൽ ഒരാൾ. കഴിഞ്ഞ എഡിഷനിൽ ഒരു ടീമും പരിഗണിക്കാത്തതിൽ ദുഃഖമുണ്ടെന്ന് താരം പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കുറി വനിതാ ബിഗ് ബാഷിൽ പരമ്പരയിലെ താരമായി തകർപ്പൻ ഫോമിലാണ് ചമരി. അതുകൊണ്ട് തന്നെ താരം ഗുജറാത്തിലോ യുപിയിലോ കളിക്കാനാണ് സാധ്യത. കൂടാതെ ഇന്ത്യൻ പിച്ചിൽ മാരക പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലണ്ട് ഓപ്പണർ ഡാനി വ്യാട്ടിയെയും കഴിഞ്ഞ തവണ ടീമിൽ എടുത്തിരുന്നില്ല. താരവും ഗുജറാത്ത് ജയന്റ്സിൽ എത്തിയേക്കും.

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി മുതൽ മുംബൈയിൽ വെച്ചാണ് ലേലം നടക്കുന്നത്. സ്പോർട്സ് 18 ചാനല്‍ വഴിയും ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്സൈറ്റും വഴിയും താരലേലം തത്സമയം കാണാം.

 

Read Also: ഗംഭീറുമായുള്ള തർക്കം; ശ്രീശാന്തിനെതിരെ നോട്ടീസ് അയച്ച് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്, ദൃശ്യങ്ങൾ നീക്കം ചെയ്യണം

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

യു കെ മലയാളി ജിജിമോന്‍ ചെറിയാന് അന്ത്യയാത്രയേകി പ്രിയപ്പെട്ടവർ; സംസ്കാര ചടങ്ങുകൾ തത്സമയം: വീഡിയോ

നാട്ടിൽ നിന്നും നിന്നു ലണ്ടനിലേക്കു മടങ്ങവേ വിമാന യാത്രയ്ക്കിടെ വിടവാങ്ങിയ ജിജിമോന്‍...

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

Related Articles

Popular Categories

spot_imgspot_img