web analytics

മാസം 1,000 രൂപ ധനസഹായം ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍

മാസം 1,000 രൂപ ധനസഹായം ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്ത്രീസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും നൽകുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ ഈടാക്കാവുന്ന സർവീസ് ചാർജ് സർക്കാർ നിശ്ചയിച്ചു. 

ഓരോ അപേക്ഷയ്ക്കും 40 രൂപയാണ് സർവീസ് ചാർജായി ഈടാക്കാൻ അനുവദിച്ചിരിക്കുന്നത്. 

രേഖകളുടെ സ്‌കാനിങ്, പ്രിന്റ് തുടങ്ങിയ സേവനങ്ങൾക്ക് നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള ഫീസ് ഈടാക്കാമെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിലോ പെൻഷനുകളിലോ ഉൾപ്പെടാത്ത അർഹരായ സ്ത്രീകൾക്ക് മാസം 1,000 രൂപ ധനസഹായം നൽകുന്നതാണ് സ്ത്രീസുരക്ഷാ പദ്ധതി.

 ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

കേരളത്തിൽ സ്ഥിരതാമസക്കാരായ 35 മുതൽ 60 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെടുന്നവർക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

 അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത.

English Summary:

The Kerala government has fixed a service charge of ₹40 at Akshaya Centres for registration and related services under the women’s safety scheme. Eligible women aged 35–60 and trans women who are not beneficiaries of other welfare schemes can apply online for a monthly assistance of ₹1,000 through local self-government institutions.

women-safety-scheme-akshaya-service-charge-kerala

Women safety scheme, Akshaya Centres, Kerala government, Social welfare, Women assistance, Trans women, LSG Kerala

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ

ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു...

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ പ്രത്യേകതകൾ

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഇടുക്കി നെടുങ്കണ്ടത്ത്...

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; യോഗ്യത പത്താം ക്ലാസ്

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; യോഗ്യത പത്താം...

Related Articles

Popular Categories

spot_imgspot_img