ആലുവ: അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയൽവാസികൾ തമ്മിൽ ഏറ്റുമുട്ടി. ആലുവ പുത്തൻ വേലിക്കരയിൽ 11ാം തിയതിയാണ് സംഭവം നടന്നത്. ആക്രമണം തടഞ്ഞതിന് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.(Women fight in road man interfere attacked with weapon)
റോഡിൽ ഇറങ്ങി അസഭ്യ വർഷത്തോടെ തമ്മിൽ തല്ലുന്ന സ്ത്രീകളും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന പെൺമക്കളുടേയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അപവാദ പ്രചാരണം ചോദിക്കാൻ ചെന്നതോടെയാണ് അടിപിടി ഉണ്ടായത്. സംഘർഷത്തിൽ ഏർപ്പെട്ടവരിൽ ഒരു സ്ത്രീ ഭിന്നശേഷിയുള്ള സ്ത്രീയാണ്. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവാണ് തമ്മിലടിച്ചവരെ പിടിച്ച് മാറ്റി വിട്ടത്. എന്നാൽ സംഭവം നടന്ന അതേ ദിവസം തന്നെ ഇയാളെ അയൽവാസിയുടെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. പുത്തൻ വേലിക്കര സ്വദേശി ബിപിൻ, ദീപു, ദീപ്തി, കുഞ്ഞുമേരി എന്നിവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പരസ്പരം വാക്കേറ്റത്തിനിടെ ഭിന്നശേഷിക്കാരിയായ സ്ത്രീയും അയൽവാസിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രോശത്തോടെ മുടിയിൽ അടക്കം ഇരുവരും പിടിച്ച് മർദ്ദനം ആരംഭിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതികൾ പിടിച്ച് മാറ്റാനും ഇടയിൽ മർദ്ദിക്കുകയും ആയിരുന്നു.