web analytics

പണവും സ്വര്‍ണവുമായി മുങ്ങി; യുവതി പിടിയിൽ

പണവും സ്വര്‍ണവുമായി മുങ്ങി; യുവതി പിടിയിൽ

ആലപ്പുഴ: വിവാഹം കഴിഞ്ഞതിന്റെ നാലാം ദിനം പണവും സ്വര്‍ണവും സ്വന്തമാക്കി ഭർത്താവിന്റെ വീട്ടിൽ നിന്ന് മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം അനങ്ങനടി അമ്പലവട്ടത്തെ അമ്പലപ്പള്ളിയില്‍ ശാലിനി(40)യെ ആണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്.

ജനുവരി 20നാണ് ചെറിയനാട് സ്വദേശിയായ യുവാവുമായി ശാലിനിയുടെ വിവാഹം നടന്നത്.

എന്നാൽ മൂന്ന് ദിവസം ഭര്‍തൃഗൃഹത്തില്‍ താമസിച്ച ശേഷം പുണെയില്‍ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞു. ഇവിടെ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ശാലിനി കൈയ്യില്‍ കരുതി.

എന്നാൽ ഇതിന് ശേഷം ഭര്‍ത്താവും കുടുംബവും ശാലിനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു.

തുടർന്ന് ശാലിനിയുടെ ചിത്രം യൂട്യൂബില്‍ ഭര്‍തൃസഹോദരി കണ്ടെതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. നേരത്തെ 2011ല്‍ സമാനമായ തട്ടിപ്പ് കേസില്‍ ശാലിനിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ വേറെ സ്റ്റേഷനുകളിലും ശാലിനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

അരൂരിലെ വാടക വീട്ടില്‍ വൈക്കം സ്വദേശിയുമായി താമസിക്കുന്നതിനിടെയാണ് ശാലിനി അറസ്റ്റിലായത്. പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

‘തുടരെ തുടരെ വിവാഹം കഴിച്ചത് സ്നേഹം തേടി, കിട്ടിയില്ല…’; വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മയുടെ കഥകേട്ട് ഞെട്ടി പോലീസ്..!

വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മയുടെ കഥകേട്ട് ഞെട്ടി പോലീസ്. കല്യാണം കഴിച്ച എല്ലാവരോടും പറഞ്ഞത് അനാഥയാണെന്ന ഒരേ കഥയാണ് ഇവർ പറഞ്ഞിരിക്കുന്നത്.

സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

രേഷ്മയുടെ ആദ്യ വിവാഹം നടന്നത് 2014ൽ ആണ്. 2022 മുതൽ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു.

വിവാഹം കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ അവിടെ നിന്ന് മുങ്ങും. രണ്ട് വയസ്സുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്.

കഴിഞ്ഞ ദിവസമാണ വിവാഹ തട്ടിപ്പുകാരി തിരുവനന്തപുരത്ത് പിടിയിലായത്. എറണാകുളം സ്വദേശിയായ 30കാരിയായ രേഷ്മയാണ് ഏഴാം കല്യാണത്തിന് തൊട്ടുമുമ്പ് പിടിയിലായത്.

ആര്യനാട് പഞ്ചായത്തംഗമായ വരന് തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്. വിവിധ ജില്ലകളിലായി ആറുപേരെയാണ് ഇതിനകം രേഷ്മ വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

നേരിട്ട് കണ്ടപ്പോൾ യുവാവിനോട് രേഷ്മ പറഞ്ഞത് താൻ അനാഥയെന്ന്. തന്നെ ദത്തെടുത്താതാണെന്നും കൂടെ മറ്റാരുമില്ലെന്നൊക്കെ പറ‌ഞ്ഞു യുവാവിനെ വിശ്വസിപ്പിച്ചു.

ഒടുവിൽ കല്യാണം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തിൽ വരന് അസ്വാഭാവികത തോന്നി.

കല്യാണത്തിനൊരുങ്ങാനായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയപ്പോൾ ബാഗ് പരിശോധിച്ചു. കിട്ടിയത് മുൻ വിവാഹങ്ങളുടെ ക്ഷണക്കത്തുകൾ.

ആര്യാനാട് പൊലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥ പുറത്തുവന്നത്.

Summary: A woman who stole money and gold from her husband’s house just four days after their wedding has been arrested. The incident occurred in Ottapalam, and the accused, 40-year-old Shalini from Ambalappalli, was nabbed by Chengannur Police.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

Related Articles

Popular Categories

spot_imgspot_img