പൂർണ്ണനഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി…! ആളുകൾക്ക് നേരെ വെള്ളം തളിച്ച് ഭീതി പരത്തി

പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി. യുഎസ്സിലെ ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ ടെർമിനൽ ഡിയിലാണ് ആണ് സംഭവം. എയർപോർട്ട് ജീവനക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല.

വിമാനത്താവളത്തിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു മോണിറ്റർ മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞ് തകർത്ത യുവതി ഏറെനേരം പരിഭ്രാന്തി പടർത്തി. ഒരു കയ്യിൽ ബോട്ടിലുമായിരുന്ന യുവതിയുടെ ഓട്ടം.

ബോട്ടിലിലെ വെള്ളം ചുറ്റുമുള്ളവരിലേക്ക് തെറിപ്പിച്ചത് പരിഭ്രാന്തിക്ക് കാരണമായി. സ്ത്രീ ആളുകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചതായും പരാതികളുണ്ട്. പിന്നീട് ഇവർ ബോട്ടിൽ വലിച്ചെറിഞ്ഞു.

“ഞാൻ എല്ലാ ഭാഷകളും സംസാരിക്കും” എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണാതീതമായപ്പോൾ ഒരു ജീവനക്കാരി കോട്ടുമായി ഈ സ്ത്രീയെ സമീപിച്ചു. എന്നാൽ, അവർ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു.

സംഭവത്തിൽ എയർപോർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ എയർപോർട്ട് ജീവനക്കാർ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് ആരോപണമുണ്ട്.

യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്

യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ് പാഴ്‌സലുകൾ അടുത്തിടെയാണ് ബോർഡർ ഫോഴ്‌സിന്റെ ശ്രദ്ധയിൽ പെടുന്നത്. അടുത്തുചെന്ന അവർക്ക് മനസിലായി ഇത് ആരുടേയും കൈയ്യിൽ നിന്നും നഷ്ടപ്പെട്ട ഒന്നല്ല ട്രാക്കർ ഘടിപ്പിച്ച് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നാണ്.

ഇതോടെ ബോർഡർ ഫോഴ്‌സ് ഇവ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു തുറന്ന അവർ ശരിക്കും ഞെട്ടി 100 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ ശേഖരമാണ് അത്. ഇതോടെ കൊക്കെയ്ൻ ശേഖരത്തിന്റെ വേരുകൾ തപ്പിയിറങ്ങിയ ബോർഡർ ഫോഴ്‌സിന് ഒരു കാര്യം മനസിലായി യു.കെ.യിലെ ഗുണ്ടാ സംഘങ്ങൾ വ്യാപകമായി കടലിൽ വദഗ്ദ്ധമായി കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നു.

ട്രാക്കറുകൾ ഘടിപ്പിച്ച് പൊങ്ങിക്കിടക്കാൻ കഴിയുന്ന ഉപകരണങ്ങളിലാണ് കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നത്. ഉൾക്കടലിൽ വിവിധയിടങ്ങളിൽ ഒഴുകി നടക്കുന്ന ഇവ ആവശ്യമായ ഘട്ടങ്ങളിൽ മയക്കുമരുന്ന് മാഫിയക്കോ ഗുണ്ടാ സംഘങ്ങൾക്കോ ചെറുബോട്ടുകളിൽ കെട്ടിവലിച്ച് തീരത്ത് എത്തിക്കാൻ കഴിയും.

100 മില്യൺ പൗണ്ടിന്റെ കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നാലു ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകി.

എന്നാൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ഇത്. കൂടുതൽ കൊക്കെയ്‌നുകൾ കമ്‌ടെത്താനുള്ള ശ്രമം ഇതോടെ ബോർഡർ പോലീസ് ആരംഭിച്ചു. സ്‌നിഫർ നായകളെയാണ് ഇതനായി ഉപയോഗിച്ചത്.

കപ്പലുകളൽ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചും മറ്റും കൊണ്ടുവരുന്ന കൊക്കെയ്‌നുകൾ ബോർഡർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ ഘടിപ്പിച്ച് കടലിൽ എറിഞ്ഞ രീതിയിലും കൊക്കെയ്‌നുകൾ കടലിൽ കണ്ടെത്താറുണ്ട്.

സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്ന മയക്കുമരുന്ന് സംഘങ്ങളുടെ നീക്കം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒട്ടേറെ കൊക്കെയ്ൻ കടത്തലുകൾ പരാജയപ്പെടുത്തിയതായി ബോർഡർ ഫോഴ്‌സുകൾ അവകാശപ്പെടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img