News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

അതിരടയാളങ്ങൾ ഇനി ആധാരത്തിലും; “എന്റെ ഭൂമി” വരുന്നതോടെ ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ

അതിരടയാളങ്ങൾ ഇനി ആധാരത്തിലും; “എന്റെ ഭൂമി” വരുന്നതോടെ ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ
July 28, 2024

തിരുവനന്തപുരം: ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ കേരളത്തിൽ നിന്നും ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ.With the completion of the digital survey, border disputes between neighbors will disappear from Kerala

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന ജില്ലകളിൽ ഓരോ ഭൂ ഉടമയുടെയും കൈവശമുളള ഭൂമിയുടെ ചിത്രം (ഡിജിറ്റൽ സ്‌കെച്ച്) ആധാരത്തിനൊപ്പം ചേർക്കും. റവന്യുരേഖകളിലും ഈ ചിത്രമുണ്ടാകും.

ഡിജിറ്റൽ സർവേ പൂർത്തിയായ കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിലെ ആധാരങ്ങളിലും ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ചേർക്കും.

നിലവിൽ ആധാരം രജിസ്റ്റർചെയ്യുമ്പോൾ ആവശ്യമെങ്കിൽ വസ്തുവിന്റെ ചിത്രം വരച്ചുചേർക്കുകയാണ് ചെയ്യുന്നത്. ഇത് കൃത്യമാകണമെന്നില്ല.

പുതിയരീതി വരുന്നതോടെ ഭൂമിയുടെ ശരിയായ അതിരും രൂപവും പുതിയ ആധാരങ്ങളിലും മറ്റുരേഖകളിലുമാകും. ആധാരം നടക്കുന്നദിവസംതന്നെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ. അതിനും ഭൂരേഖ കൃത്യമാക്കാനും ഡിജിറ്റൽ ചിത്രം സഹായകരമാകും.

ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂമിയുടെ ഉടമകൾക്ക് പരിശോധിക്കാനും തെറ്റുതിരുത്താനും അവസരം ലഭിക്കുമെന്നതിനാൽ പിന്നീട് പരാതികളുമുണ്ടാകില്ല.

റവന്യുവകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽവരുന്ന കരടുരേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻപേരിലും എത്തിക്കാൻ റവന്യു-തദ്ദേശ വകുപ്പുകൾ യോജിച്ചുനീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവേ അതിരടയാളനിയമത്തിലെ വിജ്ഞാപനത്തിൽ പരാതിയുണ്ടെങ്കിൽ എന്റെ ഭൂമി പോർട്ടൽവഴി ഉന്നയിക്കാം. ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തൽ തുടങ്ങിയവയ്ക്ക് പഞ്ചായത്തുകളിൽ സർവേ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കും.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • Featured News
  • Kerala
  • News

പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്...

News4media
  • Featured News
  • Kerala
  • News

വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ… ആവർത്തിക്കുന്ന ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]