യുകെയിൽ വിന്റര്‍ വൊമിറ്റിംഗ് വൈറസിന്റെ രണ്ടാം തരംഗം ശക്തമാകുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തു വരുന്നത്.
ഹോസ്പിറ്റലുകളില്‍ വൈറസ് വ്യാപനം ശക്തി പ്രാപിച്ചതോടെ കഴിഞ്ഞയാഴ്ച്ച ഓരോ ദിവസവും അന്‍പതിനായിരത്തോളം എന്‍ എച്ച് എസ്സ് ജീവനക്കാരാണ് സിക്ക് ലീവില്‍ പ്രവേശിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങൾ
ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഉദരവേദന എന്നിവയാണ് നോറോ വൈറസിന്റെ സാധാരണ ലക്ഷണങ്ങള്‍.
ചിലരിൽ ഫ്‌ലൂവിന്റെ ലക്ഷണങ്ങളോട് സമാനമായ രീതിയില്‍ പനി, കുളിര്, പേശീ വേദന, തലവേദന, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കൂടെക്കൂടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
രോഗലക്ഷണം കണ്ടാല്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക
നോറോ വൈറസ് ലക്ഷണങ്ങള്‍ ഉള്ളവര്‍ രണ്ടു ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന് എന്‍ എച്ച് എസ് മേധാവി ആവശ്യപ്പെട്ടു.
കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചു വരികയും, ഫ്‌ലൂവും കുട്ടികളിലെ ശ്വാസകോശ രോഗമായ ആര്‍ എസ് വിയും അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ മുന്നറിയിപ്പിന് വലിയ പ്രാധാന്യമാണുള്ളത്.
നോറോ വൈറസിന്റെ വ്യാപനം തടയുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അതിനായി പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നു എന്‍ എച്ച് എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്റ്റര്‍ പ്രൊഫസര്‍ സര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.