തിരുവനന്തപുരം: ജാമ്യമില്ലാ വകുപ്പാണെങ്കിലും മേയർക്കും എം.എൽഎയ്ക്കും ജാമ്യം കിട്ടുമെന്ന് വിദഗ്ദർ. ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എം.എൽ.എയ്ക്കും മുൻകൂർജാമ്യത്തിന് ശ്രമിക്കാമെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. സർക്കാർ നിലപാടാണ് ഇതിൽ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എം.എൽ.എയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം സിമ്പിളായി കിട്ടും.
മുൻ എസ്.എഫ്.ഐ നേതാവാണ് ഗവൺമെന്റ് പ്ലീഡർ. മേയർക്കും എം.എൽ.എയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാൽ മതിയെന്നും നിയമവിദഗ്ദ്ധർ പറയുന്നു. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം. സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.മേയർ, എം.എൽ.എ, ബന്ധുക്കളടക്കം അഞ്ച് പേർക്കെതിരെ ചുമത്തിയ അതിക്രമിച്ച് കയറൽ കുറ്റം (ഐ.പി.സി-447) കേസിൽ നിലനിൽക്കില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
കെ.എസ്.ആർ.ടി.സി ബസ് പൊതുസ്വത്താണ്. ഇതിൽ റോഡിൽവച്ച് ആർക്കും പ്രവേശനമുണ്ട്. അതിനാൽ ബസിൽ കയറിയത് അതിക്രമത്തിന്റെ പരിധിയിൽ വരില്ല. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണെന്ന് നിയമവിദഗ്ദർ പറയുന്നു. പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിന് 200രൂപ പിഴശിക്ഷയേയുള്ളൂ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ അതനുഭവിക്കണം.
മെമ്മറികാർഡ് കാണാതായതിനെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കേണ്ടിവരും. പ്രതിസ്ഥാനത്ത് മേയറും എം.എൽ.എയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. എസ്.എഫ്.ഐ നേതാവായിരുന്ന ടി. ഗീനാകുമാരിയാണ് ഗവൺമെന്റ് പ്ലീഡർ. മേയർക്കും എം.എൽ.എയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാൽ മതിയെന്നും നിയമവിദഗ്ദ്ധർ പറയുന്നു. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.
Read Also:സ്ഥാനം കൈമാറാന്‍ വൈകിയത് ചര്‍ച്ച ചെയ്യും; അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ സുധാകരൻ