ഭായിമാരുള്ളപ്പോൾ മലയാളികളെ പണിക്കിറക്കുമോ? സൂപ്പർവൈസറെ കൂട്ടമായി എത്തി ചവിട്ടിക്കൂട്ടിയത് അന്യസംസ്ഥാന തൊഴിലാളികൾ ; സംഭവം കോട്ടയത്ത്

കോട്ടയം: മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിന്റെ പേരിൽ സൂപ്പർവൈസർക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിനെയാണ് അന്യസംസ്ഥാന തൊഴിലാളികൾ മർദ്ദിച്ചത്. ഇന്നലെയാണ് സംഭവം. രാവിലെ എട്ടരയായിട്ടും അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കെത്താതിരുന്നതോടെ ബിജി മാത്യു മലയാളി തൊഴിലാളികളെ ജോലിക്കിറക്കുകയായിരുന്നു.

ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണത്തിനിടയാണ് സംഭവം. ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം രാവിലെ ആറുമുതൽ 11 വരെ ജോലി ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചുവങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ പണിക്കിറങ്ങിയില്ല.

രാവിലെ എട്ടരയായിട്ടും തൊഴിലാളികളെ കാണാതായതോടെ അടിത്തറ ഉറപ്പിക്കുവാനായി സൂപ്പർവൈസർ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം തേടിയത്.യന്ത്രസഹായത്തോടെ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഉപയോഗശൂന്യമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

നാല് മലയാളികളെ ജോലിക്ക് ഇറക്കിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി സൂപ്പർവൈസറെ മർദിക്കുകയായിരുന്നു. മലയാളി തൊഴിലാളികളെ പണിയെടുക്കുവാൻ അനുവദിക്കില്ലെന്നും, മുൻപ് ജോലിചെയ്തിരുന്ന സമയപ്രകാരം എട്ടുമുതൽ അഞ്ചുവരെ മാത്രമേ പണിയെടുക്കുകയുള്ളൂവെന്നും പറഞ്ഞായിരുന്നു ആക്രമണം. ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ടശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുവാൻ ശ്രമിച്ചെന്നാണ് പരാതി. നാട്ടുകാരായ തൊഴിലാളികളും പ്രദേശവാസികളും അക്രമികളെ പിടിച്ചുമാറ്റി. പെരുവന്താനം പോലീസ് സ്ഥലത്തെത്തി അക്രമികളായ അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെനിന്ന് മാറ്റി.

പുറത്ത് പരിക്കേറ്റിട്ടും സൂപ്പർവൈസർ ആശുപത്രിയിൽ പോകാതെ പണിസ്ഥലത്തുതന്നെ തുടർന്നു. വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ കരാറുകാരൻ പോലീസ് സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചു. സൂപ്പർവൈസറെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ കൂലി നൽകി പറഞ്ഞുവിട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തില്ല.

Read Also:മഞ്ഞുമ്മൽ ബോയ്‌സിനെ ​ദ്രോ​​ഹിച്ച പൊലീസുകാർ കുടുങ്ങും; യുവാക്കളെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി വരും; 18 വർഷങ്ങൾക്ക് ശേഷം അന്വേഷണത്തിന് ഉത്തരവിറക്കിയത് തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറി

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5...

Related Articles

Popular Categories

spot_imgspot_img