ഇന്ത്യ നൽകിയ എയർക്രാഫ്റ്റുകൾ തുരുമ്പെടുക്കുമോ? പറത്താൻ അറിയുന്ന പൈലറ്റുമാർ സൈന്യത്തിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി

മാലെ: ഇന്ത്യ നൽകിയ എയർക്രാഫ്റ്റുകൾ പറത്താൻ അറിയുന്ന പൈലറ്റുമാർ തങ്ങളുടെ സൈന്യത്തിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി ഖസ്സൻ മൗമൂൻ. ദ്വീപിൽനിന്ന് അവസാനത്തെ ഇന്ത്യൻ സൈനികനും പിൻവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മാലദ്വീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഹെലികോപ്റ്റർ പറത്താൻ ഏതാനും സൈനികർക്ക് പരിശീലനം ആരംഭിച്ചിരുന്നെങ്കിലും ആരും പൂർണമായും പഠിച്ചെയുത്തില്ല. നിലവിൽ ഈ എയർക്രാഫ്റ്റുകൾ ഓപ്പറേറ്റു ചെയ്യാൻ ലൈസൻസുള്ള ആരും മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാലദ്വീപിൽനിന്ന് അവസാനത്തെ ഇന്ത്യൻ സൈനികനും പിൻവാങ്ങിയത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതു പ്രകാരമാണ് ദ്വീപിലെ ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിച്ചത്. കഴിഞ്ഞ നവംബറിൽ അധികാരമേറ്റ മുയിസു, ചൈനാ അനുകൂല നിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണത്.

ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ എയർക്രാഫ്റ്റും ഓപ്പറേറ്റ് ചെയ്യാനായിരുന്നു 77 സൈനികരെ ദ്വീപിൽ നിർത്തിയിരുന്നത്. മേയ് പത്തോടെ സൈനികരെ പൂർണമായി പിൻവലിക്കാമെന്ന് ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. അതേസമയം സെനഹിയ മിലിറ്ററി ഹോസ്പിറ്റലിലുള്ള ഇന്ത്യൻ ഡോക്ടർമാരെ മാലദ്വീപ് അവിടെ നിലനിർത്തിയിട്ടുണ്ട്.

 

Read Also: ഇനി കേരളത്തിന് ഒരേ ഒരു ഡിവിഷൻ മാത്രമാകുമോ? പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മന്ത്രിയും യാത്രക്കാരും; പാലക്കാട് ഡിവിഷൻ ഇല്ലാതായാൽ എന്തു സംഭവിക്കും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

Related Articles

Popular Categories

spot_imgspot_img