ഇടുക്കി വണ്ടിപ്പെരിയാർ തങ്കമലയിൽ കാട്ടാന വീട് തകർത്തു. തങ്കമല പുതുവൽ ഉദയകുമാറിൻ്റെ വീടാണ് തകർത്തത്. രാവിലെ പ്രദേശത്ത് വന്ന തൊഴിലാളികളാണ് വീട് തകർത്ത വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് കുമളി വനം വകുപ്പിനെ വിവരം അറിയിച്ചു.
ഇവർ പ്രദേശത്ത് പരിശോധന നടത്തി. വന്യമൃഗങ്ങളുടെ ആക്രമണം കാരണം ഉദയകുമാർ ഇവിടെനിന്ന് താമസം മാറിയിരുന്നു. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വണ്ടിപ്പെരിയാർ, , തങ്കമല, ഗ്രാമ്പി വള്ളക്കടവ് മേഖലകളിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണ്.
വണ്ടിപ്പെരിയാറിൽ തന്നെ അഞ്ചു വയസ് പ്രായമുളള പെൺകടുവയെ
ചത്ത നിലയിൽ കണ്ടെത്തി.കടുവയെ കണ്ട പ്രദേശ വാസികൾ ജീവനുള്ളതാണെന്നു കരുതി ഓടി സമീപത്തെ റോഡിൽ കയറി. പിന്നീട് ശബ്ദമുണ്ടാക്കിയിട്ടും കടുവ പോകാതെ വന്നു.
പിന്നീട് വനു വകുപ്പിനെ വിവരമറിയിച്ചു. എരുമേലി റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവ ചത്തതാണെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ്മോർട്ടത്തിനുശേഷമേ കാരണം വ്യക്തമാകൂ എന്നാൽ കഴിഞ്ഞയാഴ്‌ച പ്രദേശവാസികൾ മേഖലയിൽ കടുവയെ കണ്ടിരുന്നു.
മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായയെ പുലി കടിച്ചുകൊന്നു. ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ രവിയുടെ വളർത്തുനായയെയാണ് പുലി കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.









