കോഴിക്കോട് മുക്കത്ത് വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം; ഗുരുതര പരിക്ക്

വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. മുക്കം നെല്ലിക്കാപ്പൊയിലിൽ ആണ് സംഭവം.
നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.ആക്രമണത്തിൽ മനീഷയുടെ വലതു കാലില്‍ മൂന്നിടത്ത് പൊട്ടലുണ്ട്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്. മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടി ഓടി മറഞ്ഞു.

Read Also: കെജ്‌രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ കനത്ത പ്രതിഷേധം;മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും; ആം ആദ്മി മന്ത്രിമാരെ അറസ്റ്റ് ചെയ്തു; നാടകീയ സംഭവങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

കോട്ടയം മെഡിക്കൽ കോളേജിൽ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാർ വസ്ത്രം മാറുന്ന...

കാസർഗോഡ് പെൺകുട്ടിയുടെയും യുവാവിന്റെയും മരണം; പെൺകുട്ടിയുടേത് കൊലപാതകമാണോ എന്ന ആശങ്കയിൽ കോടതി

കാസർഗോഡ്: കാസർഗോഡ് പെൺകുട്ടിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെയാണ്...

പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ 'എംപാ​ഗ്ലിഫ്ലോസിന്റെ '...

പാതിവില തട്ടിപ്പ്; കെ എന്‍ ആനന്ദ കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ്...

പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ്...

കൊല്ലത്ത് പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: പള്ളിവളപ്പിൽ കിടന്നിരുന്ന സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്ത് ആണ് സംഭവം....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!