ജോസ് കെ മാണിക്ക് എതിരെ പാലായിൽ ഫ്ലക്സ് ബോർഡ്. പാല നഗരത്തിൻ്റെ പലയിടത്തും ജോസ് കെ മാണിയെ എതിർത്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.(Widespread flux board against Jos K Mani in Pala)
പാലാ പൗരാവലിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്. നഗരസഭാ ഓഫീസിന് മുന്നില്‍ ളാലം പാലത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
രാജ്യസഭാ അംഗമായി മത്സരിക്കുവാൻ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുന്ന സാഹചര്യത്തിലാണ് ഫ്ളക്സ് ബോർഡുകൾ വച്ചത് എന്നത് ശ്രദ്ധേയമാണ്.
ഫ്ലക്സുകള്‍ക്ക് പിന്നില്‍ ബിനു പുളിക്കക്കണ്ടമാണെന്നു കേരള കോണ്‍ഗ്രസ് എം ആരോപിക്കുന്നു. തന്നെ സിപിഎം പുറത്താക്കിയത് ജോസ് കെ.മാണി പറഞ്ഞിട്ടെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും ജോസ് കെ.മാണിക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.