മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കശാപ്പ് നടത്തി ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്.
ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിൻ്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചതായാണ് വിവരം. എന്നാൽ ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമം അനുവദിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് പരസ്യം ശ്രദ്ധയിൽ പെട്ട പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിൻ്റെ പ്രഭവ കേന്ദ്രം തേടിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
–