web analytics

രാജസ്ഥാന്‍ റോയല്‍സിന് ഇതെന്തു പറ്റി? ഒത്തുകളിയാണോ?കളിക്കാരുടെയും ടീമുടമ മനോജ് ബദാലെ, കോച്ച് കുമാര്‍ സങ്കക്കാര എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ ചോദ്യശരങ്ങളുമായി ആരാധകർ

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനു ഇതെന്തു പറ്റി? സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും കണ്ട റോയല്‍സിനെയല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കണ്ടത്.ചെപ്പോക്കില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞടുക്കപ്പെട്ട റോയല്‍സ് തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് എടുക്കാനായത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്ത് നേരിട്ട് 15 റൺസ് മാത്രമെടുത്ത് മടങ്ങി. ഒരൊറ്റ ഫോറോ സിക്സോ നേടാനാവാതിരുന്ന സഞ്ജുവിനെ സിമർജീത്ത് സിങിന്റെ പന്തിൽ ഋതുരാജ് ഗെയ്ക്‍വാദ് പിടികൂടുകയായിരുന്നു.15 ഓവര്‍ കഴിഞ്ഞപ്പോള്‍ പോലും റോയല്‍സ് ടീമിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സില്ലായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും എന്തു കൊണ്ടാണ് ഇത്തരമൊരു തണുപ്പന്‍ സമീപനം ഈ കളിയില്‍ റോയല്‍സ് ടീം സ്വീകരിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഇതു ഒത്തുകളിയാണോയെന്നു പോലും സംശയിക്കുന്നതായി ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ തുറന്നടിക്കുകയും ചെയ്തു. 35 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 47 റൺസെടുത്ത് പുറത്താകാതെനിന്ന റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
റോയല്‍സ് ടീമിലെ കളിക്കാരുടെയും ടീമുടമ മനോജ് ബദാലെ, കോച്ച് കുമാര്‍ സങ്കക്കാര എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം. സിഎസ്‌കെയ്‌ക്കെതിരേ കളി തോറ്റു കൊടുക്കാന്‍ എല്ലാവര്‍ക്കും എത്ര പണം ലഭിച്ചുവെന്നത് അന്വേഷിക്കണമെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചാല്‍ പ്ലേഓഫിലെത്താമെന്ന സാഹചര്യത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഈ കളിയില്‍ വിജയം ആഗ്രഹിക്കുന്നില്ലെന്നു സംശയിക്കേണ്ടി വരും. അത്രയും സ്ലോ ബാറ്റിങാണ് അവര്‍ ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ കാഴ്ചവച്ചത്. റോയല്‍സ് ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും ആക്രണോത്സുകതയോടെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല.

രാജസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ യശസ്വി ജയ്സ്വാളും (21 പന്തിൽ 24), ജോസ് ബട്‍ലറും ചേർന്ന് (25 പന്തിൽ 21) 43 റൺസ് ചേർത്തെങ്കിലും പിന്നീട് റണ്ണൊഴുക്കുണ്ടായില്ല. സിമർജീത്ത് സിങ്ങാണ് ഇരുവരെയും മടക്കിയത്. സഞ്ജുവിനെയും സിമർജീത്ത് മടക്കിയതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. റിയാൻ പരാഗും ധ്രുവ് ജുറേലും (18 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 28) ചേർന്ന് അവസാന ഓവറുകളിൽ സ്കോറുയർത്താൻ ശ്രമം നടത്തിയെങ്കിലും ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ അതും പാഴായി. ജുറേലിനെ അവസാന ഓവറിലെ ആദ്യ പന്തിൽ ഷാർദുൽ താക്കൂറിന്റെ കൈയിലെത്തിച്ച തുഷാർ ​ദേശ്പാണ്ഡെ, തുടർന്നെത്തിയ ശുഭം ദുബെയെ റൺസെടുക്കും മുമ്പ് ശിവം ദുബെയെ ഏൽപിച്ചതോടെ സ്കോർ 150 കടത്താനുള്ള രാജസ്ഥാൻ ബാറ്റർമാരുടെ മോഹവും അവസാനിച്ചു.ചെന്നൈ ബൗളർമാരിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സിമർജീത്ത് സിങ്ങും 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയുമാണ് രാജസ്ഥാൻ്റെ നടുവൊടിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ…

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ… കത്തുന്ന വേനലിനിടയിൽ...

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ്...

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ ജാമ്യം

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ...

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിയുഷ് മിശ്ര

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന...

‘ഗ്രീൻ സാൻവി’ ഹോർമുസ് കടക്കും; എൽപിജി കപ്പൽ മുംബൈയിലേക്ക്

‘ഗ്രീൻ സാൻവി’ ഹോർമുസ് കടക്കും; എൽപിജി കപ്പൽ മുംബൈയിലേക്ക് ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ...

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു കണ്ണൂർ: കർണാടകയിലെ കുടകിൽ...

Related Articles

Popular Categories

spot_imgspot_img