web analytics

ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ വാട്സ്ആപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും, പുതിയ ഫീച്ചർ എത്തുന്നു

ഇനിമുതൽ ഐഫോൺ ഉപയോക്താക്കൾക്കും തങ്ങളുടെ വാട്സ്ആപ്പ് സുരക്ഷിതമാക്കാം. ആൻഡ്രോയിഡിന് പിന്നാലെ ഐഫോണുകളിലും പാസ് കീ വെരിഫിക്കേഷന് അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇതോടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആറുമാസങ്ങൾക്ക് മുൻപാണ് ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചർ അവതരിപ്പിച്ചത്.

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് ലോ​ഗിൻ ചെയ്യാൻ എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാകും. ഇതിനുപകരം ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക്‌സ്, ആപ്പിൾ പാസ് കീ മാനേജറിൽ ശേഖരിച്ച പിൻ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാനാകും. ഇത് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും.

ഈ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യണം. അതിലെ സെറ്റിങ്‌സിൽ അക്കൗണ്ട് തിരഞ്ഞെടുത്താൽ പാസ് കീ ഓപ്ഷൻ കാണാം. എക്‌സ്, ഗൂഗിൾ, പേപാൽ, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇതിനകം പാസ് കീ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വട്സാപ്പും ഈ കൂട്ടത്തിലേക്ക് വരുന്നതോടെ ഐഒഎസ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കാനാകും.

 

Read Also: വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആന്റോ ആന്റണി; പരാതി നൽകും

 

 

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img