web analytics

ഞാൻ കേട്ട വെടിച്ചില്ല് പേര് ബിജു ചേട്ടന്റെ മോന്റെ ആണ്.. സത്യം പറ ബിജു ചേട്ടാ നിങ്ങൾക്ക് ആ പേര് പറയാൻ പറ്റുമോ? പൃഥ്വിരാജ് പേരിനെ പറ്റി പറഞ്ഞത്!

മലയാള സിനിമയിലെ സൂപ്പർ താര സഹോദരങ്ങളാണ്ണ് ഇന്ദ്രജിത്ത് സുകുമാരനും, പൃഥ്വിരാജ് സുകുമാരനും. അഭിനയത്തിൽ മാത്രമല്ല അധികമാർക്കും ഇല്ലാത്ത സൂപ്പർ പേരുകൾ കൊണ്ടും ഈ താര സഹോദരങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇവരുടെ പേരുകൾ പോലെ ഉച്ചരിക്കാൻ കടുകട്ടി തോന്നുന്നതും ഒരു പ്രത്യേക ഗാംഭീര്യം തോന്നുന്നതുമായ പേരുകൾ പൊതുവെ കുറവാണ് മലയാള സിനിമയിൽ. ഇതുപോലെ ഒരു കിടിലൻ പേര് മറ്റാർക്കുണ്ട് എന്ന ചോദ്യത്തിന് ഒരിക്കൽ പൃഥ്‌വി മറുപടി പറഞ്ഞിരുന്നു.

‘പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിങ്ങനെ അച്ഛനിട്ട ഈ വെടിച്ചില്ല് പേരുപോലെ പേരുകൾ പോലെ കേട്ട മറ്റൊരു പേര് എന്താണ്?’ എന്നൊരു ചോദ്യത്തിനാണ് പൃഥ്‌വി മറുപടി പറഞ്ഞത്. ‘വളരെ അൺയൂഷൽ ആയിട്ട് ഞാൻ കേട്ടത് ബിജു ചേട്ടന്റെ, അതായത് ബിജു മേനോന്റെ മോന്റെ പേരാണ്, ദക്ഷ് ധാർമിക് എന്നാണ് അവന്റെ പേര്. ഞാൻ ബിജു ചേട്ടനോട് ചോദിക്കാറുണ്ട്, സത്യം പറ ബിജു ചേട്ടാ നിങ്ങൾക്ക് ആ പേര് പറയാൻ പറ്റുമോ എന്ന്’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ബിജു മേനോന്റെയും സംയുക്തയുടെയും ഏക മകനാണ് ദക്ഷ് ധാർമിക് എന്ന 17 കാരൻ. കുഞ്ഞിന്റെ പേരിലെ ദക്ഷ് എന്ന പേര് താനാണ് തിരഞ്ഞെടുത്തത് എന്നും ധാർമിക് എന്ന പേര് ഭർത്താവ് ബിജു മേനോന്റെ സെലെക്ഷൻ ആണെന്നും മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ സംസംയുക്ത വ്യക്തമാക്കിയിരുന്നു.

പൃഥ്‌വിക്കും ഇന്ദ്രനും ഈ പേരുകൾ തിരഞ്ഞെടുത്തത് അവരുടെ അച്ഛനായ നടൻ സുകുമാരൻ ആയിരുന്നു. അവർ പഠിക്കുന്ന ക്ലാസുകളിൽ അതേ പേരിൽ ആരും ഉണ്ടാകരുത് എന്നും പേരുകൾ വ്യത്യസ്തമായിരിക്കണം എന്നുമുള്ള അദ്ദേഹത്തിന്റെ തീരുമാനം ആയിരുന്നു ഈ പേരുകൾക്ക് പിന്നിൽ എന്ന് മല്ലിക സുകുമാരൻ ഒരിക്കൽ വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ് മലയാള സിനിമയിൽ...

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി: ഔദ്യോഗിക...

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

Related Articles

Popular Categories

spot_imgspot_img