മാസങ്ങള്‍ കഴിയവെ തലയില്‍ ഒരു മുഴ പൊങ്ങി. ആദ്യം അത് കാര്യമാക്കിയില്ല. നാളുകള്‍ കഴിയുമ്പോള്‍ തലയിലെ മുഴ, മൃഗങ്ങളുടെ കൊമ്പ് പോലെ വളരാന്‍ തുടങ്ങി. അത് കൂടുതല്‍ കൂടുതല്‍ ഉയരം വച്ചു. ശല്യമായി തുടങ്ങിയപ്പോള്‍ ശ്യാം ലാല്‍ കൊമ്പിന്‍റെ തലപ്പ് ബാര്‍ബറെ കൊണ്ട് മുറിച്ച് കളഞ്ഞു. പക്ഷേ, പിന്നെയും കൊമ്പ് വീണ്ടും വളര്‍ന്നുവന്നു. നിക്കക്കള്ളിയില്ലാതെ 2020 -ല്‍, ശ്യാം ലാല്‍ മധ്യപ്രദേശിലെ സാഗറിലെ ഭാഗ്യോദയ് തീർത്ത് ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വിശാൽ ഗജ്ഭിയെ ചെന്ന് കണ്ടു. തലയിൽ കൊമ്പ് മുളക്കുന്നതിൻ്റെ കാരണവും കണ്ടെത്തി.
ശ്യാം ലാലിന്‍റെ തലയില്‍ സെബാസിയസ് ഹോൺ (Sebaceous Horn) അഥാവാ ഡെവിൾസ് ഹോൺ (Devil’s Horn) എന്ന് വിളിക്കുന്ന അത്യപൂര്‍വ്വ വളര്‍ച്ചയാണെന്ന് വ്യക്തമായി. മനുഷ്യന്‍റെ നഖത്തില്‍ അടങ്ങിയ കെരാറ്റിൻ തന്നെയായിരുന്നു ശ്യാം ലാലിന്‍റെ തലയില്‍ കൊമ്പായി വളർന്നത്.
ഇത്തരം സെബാസിയസ് ഹോണുകള്‍ക്ക് ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ നടത്തണം. ഓപ്പറേഷന്‍ വിജയകരമായി നടന്നു. ശസ്ത്രക്രിയിലൂടെ നാല് ഇഞ്ച് നീളമുള്ള സെബാസിയസ് ഹോണാണ് ശ്യാം ലാലിന്‍റെ തലയില്‍ നിന്നും നീക്കം ചെയ്തത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് തൊലി വച്ച് പിടിപ്പിച്ചു. ഏതാണ്ട് പത്ത് ദിവസത്തോളം ആശുപത്രിയില്‍ താമസിച്ച് ശ്യാം ലാല്‍ രോഗം ഭേദമായ ശേഷമാണ് വീട്ടിലേക്ക് തിരിച്ച് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സെബാസിയസ് ഹോണ്‍ ബയോപ്സിയ്ക്ക് വിധേയമാക്കിയെങ്കിലും പ്രത്യേകിച്ച് കുഴപ്പമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Read Also:ഇ-പാസില്‍ കൈപൊള്ളി ഊട്ടിയും കൊടൈക്കനാലും; പ്രതിസന്ധിയെന്ന് വ്യാപാരികൾ